ഇന്ത്യന്‍ സോഷ്യല്‍ ഫോറം ബഹ്‌റൈന്‍ – റെഡ് ക്രെസന്റ് സൊസൈറ്റിയുമായി ചേർന്ന് ഫിറ്റ്നസ് ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു

മനാമ: “അമിതവണ്ണത്തില്‍ നിന്നും മുക്തമായി ജീവിക്കുക, ആരോഗ്യത്തോടെ ഇരിക്കുക” എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ബഹ്‌റൈന്‍, റെഡ് ക്രെസന്റ് സൊസൈറ്റിയുമായി സഹകരിച്ചു സല്‍മാനിയ ഗാര്ഡനില്‍ ഫിറ്റ്നസ് ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. വിദേശികളും സ്വദേശികളും ഒത്തു കൂടിയ പാര്‍ക്കില്‍ വര്ദ്ധിച്ചു വരുന്ന അമിത വണ്ണത്തിന്റെ ദൂഷ്യ വശങ്ങള്‍ വിശദീകരിക്കുന്നതോടൊപ്പം പരിഹാരമാര്ഗ്ഗങ്ങളും പ്രായോഗികമായി കാണിച്ചു കൊടുക്കുകയും ചെയ്ത പരിപാടി ഒരു പുതിയ അനുഭവമായി. റെഡ് ക്രെസന്റ് വോളന്റീയര്മാരുടെ സേവനം സ്തുത്യര്ഹമായിരുന്നു. സീ പീ ആര്‍ ട്രെയിനിങ്, ഹെല്‍ത്ത് ചെക്കപ്പ്, മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമുള്ള പരിപാടികള്‍ അറിവ് പകരുന്നതും ആകര്ഷകവുമായിരുന്നു.

ബഹ്‌റൈന്‍ സ്പെഷ്യലിറ്റി ഹോസ്പിറ്റലിന്റെ മെഡിക്കല്‍ ചെക്കപ്പ് യൂണിറ്റും പരിപാടിക്ക് പകിട്ടേകി. ഡോ. ഹസ്സന്‍ റാദി, റെഡ് ക്രെസന്റ് അമിതവണ്ണത്തെ കുറിച്ച് വിശദമായ ക്‌ളാസ്സെടുത്തു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം ബഹ്‌റൈന്‍ പ്രസിഡന്റ് ജവാദ് പാഷയുടെ അദ്ധ്യക്ഷതയില്‍ നടത്തിയ പരിപാടിയില്‍ അത്താവുള്ള, കര്‍ണാടക സ്വാഗതവും, റെഡ് ക്രെസന്റ് ബോര്ഡ് മെമ്പര്‍ ഡോ. കൗസര്‍ അല്‍ ഈദ് ആശംസയും നല്‍കി. റെഡ് ക്രെസന്റ് ഹെല്‍ത്ത് വിഭാഗം ചെയര്മാന്‍ മുയസ്സര്‍ അവാദുല്ലാഹ് പരിപാടിയുടെ ഉദ്ഘാടനം നിര്‍ വഹിച്ചു . പ്രമേയത്തിന്റെ പ്രാധാന്യം വിശദീകരിക്കുന്നതോടൊപ്പം ഗാന്ധിജിയെ സ്മരിച്ചതു ഇന്ത്യക്കാര്‍ക്ക് ആവേശമുണര്‍ത്തി. ഫിറ്റ്നസ് വ്യായാമങ്ങളുടെ പ്രദര്‍ശനവും അവതരണവും മാര്ഷ്യല്‍ ആര്‍ട്സ് ട്രെയ്‌നറും ഫിറ്റ്നസ് മാസ്റ്ററുമായ നഹ്സിന്റെ നേതൃത്വത്തില്‍ നടന്നു. റെഡ് ക്രെസെന്റ്, ബഹ്‌റൈന്‍ സ്പെഷിയാലിറ്റി ഹോസ്പിറ്റല്‍ വോളന്റീയര്‍ മാരും ഉള്‍പ്പെടെ നൂറു കണക്കിന് ആളുകള്‍ പങ്കെടുത്ത ഫിറ്റ്നസ് ട്രെയിനിങ്ങിനു ശേഷം ഗ്രീന്‍ ആപ്പിള്‍ കൊടുത്തും, സംശയങ്ങള്‍ക്കു മറുപടി കൊടുത്തും ഇന്ത്യന്‍ സോഷ്യല്‍ ഫോറം – റെഡ് ക്രെസെന്റ് ഒബീസിറ്റി ഡേ പരിപാടി പ്രചോദനമായി.

ഗാന്ധി ജയന്തിയോടനുബന്ധിച്ചു ഇന്ത്യന്‍ സോഷ്യല്‍ ഫോറം ബഹ്‌റൈനിൽ നടത്തി വരുന്ന വിവിധ മെഡിക്കല്‍ ക്യാമ്പയിനുകളും വിശദീകരിക്കുകയുണ്ടായി. ചടങ്ങില്‍ ബഹ്‌റൈന്‍ സ്പെഷിയാലിറ്റി ഹോസ്പിറ്റല്‍ മാര്‍ക്കറ്റിങ് മാനേജര്‍ മുഹമ്മദ് ഉമ്മം, ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജനറല്‍ സെക്രട്ടറി യൂസഫ് അലി എന്നിവര്‍ പങ്കെടുത്തു. റെഡ് ക്രെസെന്റ്, ബഹ്‌റൈന്‍ സ്പെഷിയാലിറ്റി ഹോസ്പിറ്റല്‍ വോളന്റീയര്‍മാര്‍ക്കു സെര്ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.