35 വര്‍ഷത്തെ പ്രവാസം ജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന മുനീര്‍ കൂരന് യാത്രയയപ്പ് നല്‍കി

മനാമ: അല്‍ ഫുര്‍ഖാന്‍ സെന്റര്‍ പഴയകാല പ്രവര്‍ത്തകനും ദീര്‍ഘകാലം ഭാരവാഹിയുമായിരുന്ന മുനീര്‍ കൂരന് സെന്ററിന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. കോവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈനായിട്ടായിരുന്നു യാത്രയയപ്പ്. ബഹ്റൈനിലെ സാമൂഹിക സാംസ്‌കാരിക മേഖലയില്‍ സജീവ സാന്നിധ്യമായി ഉണ്ടായിരുന്ന അദ്ദേഹം നീണ്ട 35 വര്‍ഷക്കാലത്തെ ബഹ്റൈന്‍ പ്രവാസ ജീവിതത്തിന് ശേഷമാണ് നാട്ടിലേക്ക് മടങ്ങുന്നത്. കുഞ്ഞമ്മദ് വടകര, സലാഹുദീന്‍ മദനി എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.