bahrainvartha-official-logo
Search
Close this search box.

ബഹ്റൈനിൽ 341 പേർക്ക് കൂടി കോവിഡ് മുക്തി, 299 പുതിയ കേസുകൾ; ഇനി ചികിത്സയിലുള്ളത് 2678 പേർ

WhatsApp Image 2020-08-04 at 9.32.30 AM

മനാമ: ബഹ്‌റൈനില്‍ കോവിഡ്-19 ബാധിതരായ 341 പേര്‍ കൂടി രോഗ മുക്തരായി. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തരായവരുടെ എണ്ണം 39007 ആയി ഉയർന്നു. അതേസമയം ആഗസ്ത് 3 ന് 24 മണിക്കൂറിനിടെ 7656 പേരിൽ നടത്തിയ പരിശോധനയിൽ പുതുതായി 299 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 121 പേര്‍ പ്രവാസി തൊഴിലാളികളാണ്. മറ്റുള്ളവർക്ക് സമ്പര്‍ക്കത്തിലൂടെയും വിദേശത്ത് നിന്ന് എത്തിയത് വഴിയുമാണ് രോഗം പകര്‍ന്നിരിക്കുന്നത്.

നിലവില്‍ 2678 പേരാണ് രാജ്യത്ത് കോവിഡ്-19 ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ചികിത്സയിലുള്ളവരിൽ 48 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇന്നലെ മരണപ്പെട്ട 68കാരനായ പ്രവാസി പുരുഷനും 52 കാരനായ സ്വദേശി പൗരനും 43 കാരിയായ പ്രവാസി വനിതയുമടക്കം 150 പേർക്കാണ് ഇതുവരെ ആകെ രാജ്യത്ത് വൈറസ് ബാധയിൽ ജീവൻ നഷ്ടമായത്. ഇതുവരെ 850648 പേരെ രാജ്യത്ത് പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!