കോവിഡ്-19തിനെ നേരിടാന്‍ ജനിതകഘടനാ ഗവേഷണവുമായി ബഹ്റൈന്‍

മനാമ: കോവിഡ്-19തിനെ നേരിടാന്‍ രോഗികളില്‍ സമഗ്രമായ ഗവേഷണത്തിനൊരുങ്ങി ബഹ്റൈന്‍. നാഷണല്‍ ജീനോം സെന്റര്‍ ആണ് ഗവേഷണത്തിന് നേതൃത്വം നല്‍കുന്നത്. കോവിഡ് രോഗികളുടെ ജനിതകഘടനയെ സംബന്ധിച്ച ഗവേഷണമാണ് നടത്തുക. നാഷണല്‍ ജീനോം സെന്ററിന്റെ തലവനായ ഡോ. അമാനി അല്‍ ഹാജിരിയാണ് വിവരങ്ങള്‍ അറിയിച്ചത്.

കോവിഡിന്റെ തീവ്രത നന്നായി മനസ്സിലാക്കാനും തുടര്‍ന്ന് ബഹ്‌റൈന്‍ ജനസംഖ്യയെ അടിസ്ഥാനമാക്കിയുള്ള രോഗനിര്‍ണയ ഉപകരണങ്ങള്‍ ഉപയോഗിക്കാനും ഗവേഷണത്തിലൂടെ സാധിക്കും എന്ന് ഡോ. അമാനി അല്‍ ഹാജിരി പറഞ്ഞു. കൂടാതെ നാഷണല്‍ ജീനോമിക് സെന്റര്‍ കോവിഡ് -19 ന്റെ ജനിതകഘടനയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ബഹ്‌റൈനിലെ വൈറസിന്റെ ജനിതക വൈവിധ്യത്തെ വിശകലനം ചെയ്യുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.