പ്രതിരോധ മേഖലയിൽ 101 ഉത്പന്നങ്ങൾക്ക് ഇറക്കുമതി നിരോധനം പ്രഖ്യാപിച്ച് ഇന്ത്യ

101 പ്രതിരോധ ഉല്‍പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ച് ഇന്ത്യ. ഇവ ഇന്ത്യയില്‍തന്നെ നിര്‍മിക്കും, ആഭ്യന്തര ഉല്‍പാദനം കൂട്ടും. ആത്മ നിര്‍ഭര്‍ ഭാരതുമായി ബന്ധപ്പെട്ടാണ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ പ്രഖ്യാപനം. താത്ക്കാലിക നിരോധനമാണ് ഏർപ്പെടുത്തിയത്.

പ്രതിരോധരംഗത്ത് മൂന്ന് സേനകള്‍ക്കും ആവശ്യമായ ആയുധങ്ങളും സായുധവാഹനങ്ങളും ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കും.2020 നും 2024 നും ഇടയില്‍ വിദേശ ഇറക്കുമതി നിരോധിക്കും.നടപ്പുസാമ്പത്തികവര്‍ഷം 52000 കോടി രൂപയുടെ ഉപകരണങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാനാണ് തീരുമാനം.

ആര്‍ട്ടില്ലറി ഗണ്ണുകള്‍, അസോള്‍ട്ട് റൈഫിളുകള്‍, സോണാര്‍ സിസ്റ്റം, വിമാനങ്ങൾ, റഡാറുകള്‍ തുടങ്ങിയ ആധുനിക ഉപകരണങ്ങൾ തദ്ദേശീയമായി നിർമിക്കുമെന്നും സൈനിക ഉപകരണങ്ങളും ഡിആർഡിഒ സ്വന്തമായി വികസിപ്പിക്കുന്നതോടെ പ്രതിരോധ വ്യവസായം ശക്തിപ്പെടുമെന്നും പ്രതിരോധമന്ത്രി പറഞ്ഞു.