ഇന്ന് മുതല്‍ ബഹ്‌റൈനിലെ ട്രെക്കുകള്‍ക്ക് കിംഗ് ഫഹദ് കോസ് വേയിലൂടെ യാത്ര ചെയ്യാന്‍ അനുമതി

മനാമ: ഇന്ന് മുതല്‍ ബഹ്‌റൈനിലെ ട്രെക്കുകള്‍ക്ക് കിംഗ് ഫഹദ് കോസ് വേയിലൂടെ യാത്ര ചെയ്യാന്‍ അനുമതി. ജിസിസി രാജ്യങ്ങളില്‍ കോവിഡ്-19 വ്യാപനത്തിന് പിന്നാലെ അടച്ചിട്ട കിംഗ് ഫഹദ് കോസ്‌വേ ഘട്ടംഘട്ടമായി തുറക്കുമെന്ന് നേരത്തെ കോസ് വേ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ആദ്യഘട്ടത്തില്‍ സൗദി പൗരന്മാര്‍ക്ക് കോസ് വേ വഴി നാട്ടിലേക്ക് തിരികെ പോകാന്‍ അനുമതി നല്‍കിയിരുന്നു.

കോവിഡ് വ്യാപനത്തിന്റെ തോതില്‍ കുറവ് വന്നതോടെ കിംഗ് ഫഹദ് കോസ്‌വേയുടെ പ്രവര്‍ത്തനം ഘട്ടംഘട്ടമായി പുനരാരംഭിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബഹ്റൈൻ – സൗദി വ്യാപാര – വിനോദ -തൊഴിൽ സഞ്ചാര മേഖലയെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് കോസ്‌വേ. വിമാന മാര്‍ഗത്തേക്കാള്‍ കൂടുതല്‍ ആളുകള്‍ കോസ്‌വേ വഴി എത്തിച്ചേരാറുണ്ട്.

ചരക്ക് ഗതാഗതവും പൂര്‍വ്വ സ്ഥിതിയിലാകുമെന്നാണ് സൗദി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കോസ്‌വേയുടെ പ്രവര്‍ത്തനം സാധരണഗതിയിലേക്ക് മടക്കി കൊണ്ടുവരാന്‍ സൗദി കസ്റ്റംസ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് നീക്കങ്ങള്‍ പുരോഗമിക്കുകയാണ്.