ബഹ്റൈനിലെ ഉപഭോക്താക്കൾക്കായി ലുലു എക്‌സ്ചേഞ്ച് ഒരുക്കുന്ന ‘മൊബൈല്‍ ഫോട്ടോഗ്രാഫി’ മത്സരത്തിൽ പങ്കെടുക്കൂ ‘ഐഫോണ്‍ 11പ്രോ’ സ്വന്തമാക്കൂ

മനാമ: ബഹ്‌റൈനിലെ ഉപഭോക്താക്കള്‍ക്കായി ലുലു എക്‌സ്‌ചേഞ്ച് മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരമൊരുക്കുന്നു. ലോക ഫോട്ടോഗ്രഫി ദിനത്തോട് അനുബന്ധിച്ചാണ് ഓഗസ്റ്റ് 1 മുതൽ 31 വരെ ഒരു മാസം നീണ്ടുനില്‍ക്കുന്ന മത്സരമൊരുക്കുന്നത്. വിജയിക്ക് ഐഫോണ്‍ 11പ്രോ സമ്മാനമായി ലഭിക്കും. ലുലു എക്‌സേഞ്ചില്‍ നിന്ന് ഒരു തവണ ഇടപാട് നടത്തിയ ആര്‍ക്കും മത്സരത്തിന്റെ ഭാഗമാവാം.

മത്സരത്തില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം:

1. ക്രിയേറ്റിംഗ് ഫ്യൂച്ചര്‍ (ഭാവിയെ നിര്‍മ്മിക്കാം) എന്ന വിഷയത്തെ അടിസ്ഥാനമാക്കി നിങ്ങള്‍ മൊബൈലില്‍ എടുത്ത ചിത്രം https://lulumoney.com/contest എന്ന വെബ് സൈറ്റിൽ അപ്‌ലോഡ് ചെയ്യുക

2. വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്ത ചിത്രം നിങ്ങളുടെ ഫെയിസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും അപ്‌ലോഡ് ചെയ്യുക. ചിത്രത്തിന് ഹാഷ് ടാഗായി #lulumoneycontest #lulumoney എന്നിവ ചേര്‍ക്കുക. കൂടാതെ @LuLuExchangeBH ടാഗ് ചെയ്യുകയും വേണം.

3. തുടർന്ന് നിങ്ങള്‍ ലുലു മണി ആപ്ലിക്കേഷനോ ലുലു എക്‌സ്‌ചേഞ്ചോ വഴി നടത്തിയ ഇടപാടിന്റെ ട്രാന്‍സാക്ഷന്‍ നമ്പര്‍ രേഖപ്പെടുത്തുക.

ആഗസ്റ്റ് 1 മുതല്‍ 31 വരെയാണ് മത്സരം നടക്കുക. വിജയിക്ക് ഐഫോണ്‍ 11പ്രോ സമ്മാനമായി ലഭിക്കും. നിങ്ങളുടെ ചിത്രം എത്രത്തോളം ലൈക്കുകളും ഷെയറുകളും നേടിയെന്നതും ചിത്രത്തിന്റെ സര്‍ഗാത്മഗതയും പരിശോധിച്ചാവും വിജയികളെ തെരഞ്ഞെടുക്കുക.

എട്ടോളം രാജ്യങ്ങളിലായി 264 ൽ അധികം ശാഖകളാണ് നിലവിൽ ലുലു ഫിനാൻഷ്യൽ ഗ്രൂപ്പിനുള്ളത്. ബഹ്റൈനിൽ മാത്രം പതിമൂന്നോളം ബ്രാഞ്ചുകൾ പ്രവർത്തിച്ചു വരുന്നുണ്ട്. എപ്പോഴും വ്യത്യസ്തതകൾ കൊണ്ട് ചിന്തിച്ച് മുന്നേറുന്ന യുവസംരംഭകനായ ഡോ. അദീബ് അഹമ്മദിൻ്റെ നേതൃപാടവമാണ് ഇത്തരമൊരു വളർച്ചക്കു പിന്നിൽ. കോവിഡ് ദുരിതകാലത്ത് പ്രയാസപ്പെടുന്ന നിരവധി പേര്‍ക്ക് സഹായഹസ്തവുമായി അദീബ് അഹമ്മദും സംഘവും സജീവമായി രംഗത്തുണ്ടായിരുന്നു. പ്രവാസികളായ പതിനായിരങ്ങള്‍ക്കാണ് ഭക്ഷ്യ ധാന്യങ്ങളങ്ങുന്ന കിറ്റുകൾ ബഹ്റൈനിലടക്കം വിവിധ സാമൂഹി കൂട്ടായ്മകളിലൂടെ ദുരിതകാലത്ത് സഹായം ലഭ്യമാക്കിയത്. ജീവകാരുണ്യ രംഗത്ത് അദ്ദേഹം നല്‍കി സംഭവാനകള്‍ ശ്ലാഘനീയമാണ്. ഉപഭോക്താക്കളുടെ സര്‍ഗാത്മകമായ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനായിട്ടാണ് ഇത്തവണ മൊബൈല്‍ ഫോട്ടോഗ്രഫി മത്സരവുമായി ലുലു എക്‌സ്‌ചേഞ്ച് രംഗത്ത് വന്നിരിക്കുന്നിരിക്കുന്നത്.

View this post on Instagram

🎉 COMPETITION ALERT 🎉 Are you someone who loves capturing moments on your mobile phone? Then, this one's for you! We are excited to announce the ✨ LuLu Money Mobile Photography Contest ✨ 👉🏽 Take part in this brand new contest by following these simple steps: 1️⃣ Step 1: Click a picture that represents the theme – “Creating the future” using your mobile phone and upload it to: https://lulumoney.com/contest 📲 2️⃣ Step 2: Upload the picture to your Facebook and Instagram by tagging @LuLuexchangekw, @LuLuExchangeBH, use the hashtags #lulumoneyphotocontest & #lulumoney 3️⃣ Step 3: Enter your LuLu Money App / LuLu Exchange transaction number on the site to complete the submission. Contest Timeline: 1st August to 31st August 2020. The top 2 entries will win an iPhone 11 Pro each 📱 Winners are selected on the basis of the popularity of the post and creativity. So, start snapping and sharing your entries with as many people as possible 😀

A post shared by LuLu Exchange Bahrain (@luluexchangebh) on