ബഹ്‌റൈന്‍ വിസയ്ക്കായി എന്‍പിആര്‍എയുടെ നവീകരിച്ച വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം

മനാമ: ബഹ്‌റൈന്‍ വിസയ്ക്കായി നാഷണല്‍, പാസ്‌പോര്‍ട്ട്‌സ് ആന്റ് റെസിഡന്‍സ് അഫഴേയ്‌സ് (എന്‍പിആര്‍എ)യുടെ നവീകരിച്ച വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. ഇ-വിസയ്ക്കായി എന്‍പിആര്‍എയുടെ വെബ്‌സൈറ്റിലൂടെ മാത്രമായിരിക്കും അപേക്ഷകള്‍ ക്ഷണിക്കുക.

വിവരങ്ങള്‍ക്കായി www.evisa.gov.bh എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. ആഗസ്റ്റ് ഒമ്പത് മുതല്‍ പുതിയ വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷ സ്വീകരിക്കും. നേരത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ക്ക് പെര്‍മിറ്റ് അപേക്ഷകള്‍ സ്വീകരിക്കുന്നത് എല്‍എംആര്‍എ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.