ബഹ്‌റൈന്‍ എസ്.സി.എച്ച് പ്രസിഡന്റ് കോവിഡ് വാക്‌സിന്‍ പരീക്ഷണ കേന്ദ്രം സന്ദര്‍ശിച്ചു

മനാമ: ബഹ്‌റൈന്‍ സൂപ്രീം കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്ത് (എസ്.സി.എച്ച്) പ്രസിഡന്റും കോവിഡിനെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഏകോപ്പിക്കുന്ന ടാസ്‌ക് ഫോഴ്‌സിന്റെ തലവനുമായ ലിറ്റനന്റ് ജനറല്‍ ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്ള അല്‍-ഖലീഫ കോവിഡ് വാക്‌സിന്‍ പരീക്ഷണ കേന്ദ്രം സന്ദര്‍ശിച്ചു. കോവിഡ് വാക്‌സീന്റെ മൂന്നാംഘട്ട പരീക്ഷണത്തില്‍ ആറായിരം വളണ്ടിയര്‍മാരിലാണ് മരുന്ന് കുത്തിവെച്ചിരിക്കുന്നത്.

യു.എ.ഇയില്‍ നടത്തിയ പരീക്ഷണത്തിന് നേതൃത്വം കൊടുത്തവരുമായും അവരുടെ ചൈനീസ് പങ്കാളികളുമായും സഹകരിച്ചാണ് മൂന്നാംഘട്ട ക്ലിനിക്കല്‍ ട്രയല്‍ നടക്കുന്നതെന്ന് ലഫ്. ജനറല്‍ ഡോ. ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ നേരത്തെ വ്യക്തമാക്കിയിരുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് വാക്സീന്‍ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. ഇതില്‍ ഏറ്റവും പ്രതീക്ഷയോടെ നോക്കികാണുന്ന പരീക്ഷണങ്ങളെ ലോകാരോഗ്യ സംഘടന ലിസ്റ്റ് ചെയ്തിട്ടുണ്ട്. അതിലൊന്നിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് ഇപ്പോള്‍ ബഹ്‌റൈനില്‍ നടക്കുന്നത്.