സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ‘സ്നേഹോൽസവം 2020’ മായി കുരുന്നുകളുടെ മലർവാടി കൂട്ടായ്മ

മനാമ: ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ കുരുന്നുകളുടെ കൂട്ടമായ മലർവാടി 5 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്കായി സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 14 ന് വൈകിട്ട് 7 മണിക്ക് ഓൺലൈൻ പരിപാടികൾ സംഘടിപ്പിക്കുന്നു. ‘സ്‌നേഹോത്സവം 2020’ എന്ന തലക്കെട്ടിൽ മുഹറഖ്, മനാമ, റിഫ എന്നീ മൂന്ന് ഏരിയകളിലായി കൊണ്ട് കുട്ടികളുടെ കലാ വൈജ്ഞാനിക കഴിവുകളെ വളർത്താനുതകുന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
ഗാനം, പ്രസംഗം, കവിത, കഥ, മോണോ ആകട് , വീഡിയോ പ്രദർശനം, പ്രഛന്നവേഷം , തുടങ്ങി ആകർഷണീയവും വൈവിധ്യങ്ങളുമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
പ്രോഗ്രാം വിജയത്തിന്നായി സോന സക്കറിയയെ കൺവീനറായി തെരഞ്ഞെടുത്തു.