സി.എഫ് തോമസിന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് കെ.എം.സി.സി ബഹ്റൈന്‍

മനാമ: കേരള കോണ്‍ഗ്രസ് നേതാവും ചങ്ങനാശ്ശേരി എം.എല്‍.എയുമായിരുന്ന സി.എഫ് തോമസിന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് കെ.എം.സി.സി ബഹ്റൈന്‍. കേരള രാഷ്ട്രീയത്തില്‍ സംശുദ്ധ വ്യക്തിത്വത്തിനുടമയായിരുന്ന സി.എഫ് തോമസ് എല്ലാ കാലത്തും ധാര്‍മികമൂല്യം കാത്തുസൂക്ഷിച്ചിരുന്നു. രാഷ്ട്രീയത്തിനുപ്പുറം വ്യക്തി ബദ്ധങ്ങള്‍ക്കേറെ വിലകൊടുത്ത അദ്ദേഹം മുസ്ലിം ലീഗ് നേതാക്കളുമായി അടുത്തബന്ധമാണ് സൂക്ഷിച്ചിരുന്നതെന്ന് കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റി അനുശോചനക്കുറിപ്പില്‍ വ്യക്തമാക്കി.

സാധാരണക്കാര്‍ക്കിടയില്‍നിന്ന് പ്രവര്‍ത്തനങ്ങളിലൂടെ ഉയര്‍ന്നുവന്ന വ്യക്തിയാണ് സി.എഫ് തോമസ്. അദ്ദേഹം നാടിനും സമൂഹത്തിനും വേണ്ടി രോഗാവസ്ഥയില്‍ പോലും പ്രവര്‍ത്തനസജ്ജമായി മുന്നിലുണ്ടായിരുന്നു. ജനപ്രിയ സാമാജികനായ അദ്ദേഹത്തിന്റെ വിയോഗം കേരള രാഷ്ട്രീയത്തിന് തീരാ നഷ്ടമാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതായും അനുശോചനക്കുറിപ്പില്‍ വ്യക്തമാക്കി.