വിദേശത്ത് നിന്ന് കേരളത്തില്‍ എത്തുന്നവര്‍ക്ക് ഇനി 7 ദിവസം മാത്രം ക്വാറന്റീന്‍

മനാമ: വിദേശത്ത് നിന്ന് കേരളത്തില്‍ എത്തുന്നവര്‍ക്ക് ഇനി 7 ദിവസം മാത്രം ക്വാറന്റീന്‍. സര്‍ക്കാര്‍ നേരത്തെ പുറത്തിറക്കിയ ഉത്തരവില്‍
മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് ഏഴു ദിവസത്തെ ക്വാറന്റീന്‍ മതി എന്നറിയച്ചിരുന്നു. എന്നാല്‍ പ്രവാസികള്‍ക്ക് ഇത് ബാധകമാണോ എന്ന സംശയം ഉണ്ടായിരുന്നു.

സംശയത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്ത വരുത്തുന്നതിനാണ് ചീഫ് സെക്രട്ടറി വിശദീകരണ ഉത്തരവ് ഇറക്കിയത്. കഴിഞ്ഞ ദിവസം അറിയിച്ച ഉത്തരവിലാണ് വിദേശത്തുനിന്ന് എത്തുന്നവര്‍ക്കും ഏഴ് ദിവസത്തെ ക്വാറന്റീന്‍ മതിയെന്ന് വ്യക്തമാക്കിത്.