bahrainvartha-official-logo
Search
Close this search box.

നാട്ടിൽ നിന്നുള്ള വിമാന സർവീസുകളിൽ വിസാ കാലാവധി തീരുന്നവർക്ക് മുൻഗണന വേണം: കെ ടി സലിം

Screenshot_20200923_083238_com.android.chrome-01

മനാമ: നാട്ടിൽ നിന്നും ബഹ്റൈനിലേക്ക് ജോലി ആവശ്യാർഥം വരുന്നവരിൽ വിസാ കാലാവധി കഴിയാൻ ആയവർക്ക് വിമാന യാത്രയിൽ മുൻഗണന ലഭിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രത്യേക താൽപ്പര്യം എടുക്കണമെന്നും, കുതിച്ചുയരുന്ന വിമാനക്കൂലി നിയന്ത്രിക്കാൻ യാത്രാനിരക്കിന് പരിധി നിശ്ചയിക്കണമെന്നും ഇതിനായി മാത്രം ചാർട്ടേർഡ് ഫ്ലൈറ്റ്കൾക്ക്‌ അനുമതി നൽകുന്നതും പരിഗണിക്കണമെന്നും ബഹ്റൈൻ കേരളീയ സമാജം ചാരിറ്റി- നോർക്ക കമ്മിറ്റി ജനറൽ കൺവീനർ കെ. ടി. സലിം ആവശ്യപ്പെട്ടു.

ബഹ്‌റൈൻ കേരളീയ സമാജം കോവിഡ് കാലത്ത ചെയ്ത് വരുന്ന പ്രവർത്തനങ്ങളിൽ എടുത്ത് പറയേണ്ടത്‌ ചാർട്ടേർഡ് ഫ്ലൈറ്റ്കൾ ബഹ്‌റൈനിൽ നിന്നും നാട്ടിലേക്കും തിരിച്ചും ഏർപ്പാടാക്കിയതാണ്. തുടക്കത്തിൽ വിമാന സർവീസുകൾ പൂർണ്ണമായും കോവിഡ് നിയന്ത്രണത്തിൽ നിലച്ചപ്പോൾ, ചാർട്ടേർഡ് ഫ്ലൈറ്റുകൾ ആദ്യമായി ഏർപ്പാടാക്കി ഒട്ടനവധി ജോലി നഷ്ടപ്പെട്ടവർ, അസുഖ ബാധിതർ, ഗർഭിണികൾ, പ്രായമുള്ളവർ തുടങ്ങി അത്യാവശ്യമായി നാട്ടിലേക്ക് പോകാൻ കാത്ത് നിന്നവർക്ക് വലിയൊരു ആശ്വാസമായി. കൂടാതെ വേനൽക്കാലത്ത് ഒരിക്കലും പ്രവാസികൾക്ക് ലഭിക്കാത്ത കുറഞ്ഞ നിരക്കും ലഭ്യമായി. യാത്രക്ക് നിശ്ചിത നിരക്ക് നിജപ്പെടുത്തിയെങ്കിലും പൂർണ്ണ തുക നൽകാൻ ഇല്ലാത്തവർക്ക് കൈവശമുള്ള തുകക്കും, ജോലി നഷ്ടമായവരെ പൂർണ്ണമായും സൗജന്യമായും കൊണ്ട് പോയി. സമാജം അംഗങ്ങളും പൊതു സമൂഹവും ഇതിന് പിന്തുണ നൽകി.

മറ്റാർക്കും ലഭിക്കാത്ത പ്രത്യേക അനുമതി നാട്ടിൽ നിന്നും തിരിച്ചു യാത്രക്കാരെ കൊണ്ട് വരുവാൻ ചാർട്ടേർഡ് വിമാനങ്ങൾ ബഹ്റൈൻ കേരളീയ സമാജത്തിന് ലഭിച്ചു. പ്രസിഡണ്ട് പി. വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, മറ്റ് ഭരണ സമിതി അംഗങ്ങൾ, ഫ്ലൈറ്റ് സർവീസിനായി സേവനം ചെയ്യുന്ന പ്രവർത്തകർ എന്നിവർക്ക് ലഭിച്ച അംഗീകാരം കൂടിയായിരുന്നു ഈ തീരുമാനം. അത്‌ ഉപകരിച്ചത് ഒട്ടേറെ വിസാ കാലാവധി കഴിയാറായവർക്കും. അതിനെ എതിർത്തവർ ഒട്ടേറെ പ്രവാസികളുടെ പ്രതീക്ഷകളെയും ജീവിതത്തെയുമാണ് തടസ്സപ്പെടുത്തിയത്. ഇപ്പോൾ പകരം എന്തെന്ന് അവർക്ക്‌ പറയാനും ആകുന്നില്ല.

പ്രവാസികളെ സഹായിക്കുക എന്നതിലുപരി മറ്റൊരു ഉദ്ദേശവും ഇല്ലാത്തതിനാലും വിവാദങ്ങൾക്ക് താല്പര്യം ഇല്ലാത്തതിനാലും സമാജം ചാർട്ടേർഡ് ചെയ്ത മുഴുവൻ ഫ്‌ളൈറ്റുകളും കാൻസൽ ചെയ്യുകയാണുണ്ടായത്. ഒരു ട്രാവൽ ഏജൻസികളുടെയും ജീവിത മാർഗം തടയുവാനോ പ്രയാസങ്ങൾ ഉണ്ടാക്കുവാനോ സമാജം ശ്രമിച്ചിട്ടില്ല.ടിക്കറ്റുകൾ ഓണ്ലൈനിൽ കിട്ടാത്തത് കേരള സമാജം ഫ്ലൈറ്റുകൾ ചാർട്ടർ ചെയ്ത കൊണ്ടാണെന്നു വ്യാപക പ്രചാരണം ആണ് സോഷ്യൽ മീഡിയ വഴി നടന്നത്. കേരള സമാജം ഫ്ലൈറ്റുകൾ നിര്ത്തിയത്തിനു ശേഷവും ടിക്കറ്റുകൾ കിട്ടാനില്ലാത്ത സ്ഥിതി ആണ് ഇപ്പോൾ. ആറ് മാസത്തിൽ അധികമായി ജോലി ഇല്ലാതെ നാട്ടിൽ അകപ്പെട്ടു പോയവർക് പെട്ടന്ന് ഇത്ര ഉയർന്ന തുക നൽകി ടിക്കറ്റ് എടുക്കാൻ സാധിക്കുന്നില്ല. ഇപ്പോഴത്തെ അവസ്ഥയിൽ വലിയ പ്രതിഷേമാണ് ഉയരുന്നത്.

കോവിഡ് കാലത്ത് നാട്ടിലേക്ക് പറന്നത് 68 ചാർട്രഡ് ഫ്ലൈറ്റ്കൾ. അതിൽ 19 എണ്ണം ബഹ്‌റൈൻ കേരളീയ സമാജം ഏർപ്പാടാക്കിയത്. ബാക്കി ഫ്ലൈറ്റ്കൾ കണക്കുകൾ സംബന്ധിച്ച് ചർച്ച എങ്ങും ഇല്ല. ഉന്നം സമാജത്തെ മാത്രം. പ്രത്യേക അനുവാദം സംഘടനകൾക്ക് നൽകാൻ സർക്കാരുകൾക്ക് താൽപ്പര്യം ഉള്ളതിനാലാണ് ഇത്രയും വിമാനങ്ങൾ സംഘനകൾക്ക് ഏർപ്പാടാക്കാൻ ആയത്. ചെറുതും വലുതുമായ സംഘടനകളെ , കൂട്ടായ്‌മകളെ ഇക്കാര്യത്തിൽ അഭിനന്ദിക്കുകയാണ് വേണ്ടാത്.

എയർ ബബിൾ വന്നതിൽ പിന്നെ സമാജം ബുക്കിങ് നിർത്തി. എന്നിട്ടും ആവശ്യക്കാർക്ക് വിമാനങ്ങൾ ലഭ്യമാകുന്നില്ല. ഉള്ള സീറ്റ്ന് താങ്ങാനാകാത്ത നിരക്ക്. കണക്കുകൾ സംബന്ധിച്ചുള്ള ചർച്ച എങ്ങും ഇല്ല.

വിസ കാലാവധി കഴിയാൻ പോകുന്നവർക്ക് ഇതിനിടയിലും ആശ്വാസം സമാജം തന്നെയാണ്. അടുത്ത ദിവസങ്ങളിൽ വന്ന വിമാനങ്ങളിൽ എല്ലാം സമാജം അവർക്കായി സീറ്റുകൾ തരപ്പെടുത്തി. എങ്കിലും എത്രയോ പേർ ഇനിയും വന്ന് ജോലിയിൽ പ്രവേശിക്കാൻ കാത്തിരിക്കുന്നു. അവർക്ക് എയർ ബബിൾ വഴിയും പ്രത്യേക വിമാനങ്ങൾ വഴിയും സീറ്റ് ഉറപ്പാക്കേണ്ടതുണ്ടെന്നും കെ ടി സലിം പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!