സൗദിക്ക് നേരെ നടന്ന ഹൂതി മിസൈല്‍ ആക്രമണത്തെ അപലപിച്ച് ബഹ്റൈന്‍

മനാമ: സൗദിക്ക് നേരെ നടന്ന ഹുതി മിസൈല്‍ ആക്രമണത്തെ അപലപിച്ച് ബഹ്റൈന്‍. ഇറാന്റെ പിന്തുണയോട് കൂടി ഹുതി വിമതര്‍ സൗദിയെ ലക്ഷ്യമാക്കി നടത്തുന്ന തീവ്രവാദ ആക്രമണങ്ങള്‍ ചെറുക്കുന്നതിന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്നലെ സൗദി ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഹുതി ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയിരുന്നു. പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.

ആഗോളതലത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശബ്ദമുയരേണ്ടതുണ്ടെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കാന്‍ സൗദിക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്നും മന്ത്രാലയം അറിയിച്ചു.