മനാമ: അനധികൃതമായി മരുന്ന് വില്‍പന ചെയ്ത ബഹ്റൈനി ഡോക്ടര്‍ക്ക് 7 വര്‍ഷം തടവ് ശിക്ഷ. വിധിക്കെതിരെ പ്രതി നല്‍കിയ അവസാന അപ്പീലും ഇന്നലെ ഹൈ ക്രിമിനല്‍ കോടതി തള്ളി. ഇതോടെ പ്രതി 7 വര്‍ഷം തടവ് പൂര്‍ണമായും അനുഭവിക്കേണ്ടി വരും.
എപ്പിലെപ്സി, ന്യൂറോപതിക്ക് പെയ്ന്‍, ആന്‍സൈറ്റി എന്നീ രോഗങ്ങള്‍ക്കുള്ള മരുന്നുകളാണ് പ്രതി അനധികൃതമായി വിറ്റിരുന്നത്. ന്യൂറോളജിസ്റ്റായിരുന്ന പ്രതി ഇതിലൂടെ നിയമവിരുദ്ധമായി പണം സമ്പാദിക്കുകയായിരുന്നു. ഡോക്ടര്‍ക്ക് പുറമെ ഏഴ് പേര്‍ കൂടി കുറ്റകൃത്യത്തില്‍ പങ്കാളികളാണ്. മറ്റു പ്രതികള്‍ക്കും ഹൈ ക്രിമിനല്‍ കോടതി 7 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്.