ബഹ്‌റൈനിലെ ആദ്യ ബാങ്ക് പ്രവര്‍ത്തനമാരംഭിച്ച് നൂറ് വര്‍ഷം പിന്നിടുന്നു

മനാമ: ബഹ്‌റൈനില്‍ ആദ്യ ബാങ്ക് പ്രവര്‍ത്തനം തുടങ്ങിയിട്ട് നൂറ് വര്‍ഷം പിന്നിടുന്നു. ബഹ്‌റൈനിന്റെ സാമ്പത്തിക സാമൂഹിക വികസനത്തിന് ഏറെ മുതല്‍ക്കൂട്ടായി മാറിയ ബാങ്കിംഗ് മേഖല 1920കളുടെ ആദ്യത്തിലാണ് രാജ്യത്ത് നിലവില്‍ വരുന്നത്. രാജ്യത്തിന്റെ സമഗ്രമായ വികസനത്തിലും സാമ്പത്തിക ക്രയവിക്രയങ്ങളിലും ബാങ്കുകള്‍ നിര്‍ണായക സാന്നിദ്ധ്യമായി മാറിയിരുന്നു. നേരത്തെ ആദ്യ ബാങ്ക് സ്ഥാപിതമായതിന്റെ നൂറാം വാര്‍ഷികാഘോഷ ദിനമായി ഒക്ടോബര്‍ 27 അറിയപ്പെടുമെന്ന് പ്രധാനമന്ത്രി റോയല്‍ ഹൈനസ് പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ വ്യക്തമാക്കിയിരുന്നു.

ബഹ്‌റൈന്റ സാമ്പത്തിക വികസനത്തിലേക്കുള്ള കരുനീക്കങ്ങളില്‍ തെടും തൂണായി നിലനില്‍ക്കുന്നതാണ് ബാങ്കിംഗ് മേഖല. രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ഏറെ നിര്‍ണായകമായി സ്ഥാപനങ്ങളിലൊന്നായി ബാങ്കിംഗ് മേഖല അതിവേഗമാണ് വളര്‍ന്നത്. നൂറാം വാര്‍ഷികത്തില്‍ ബഹ്‌റൈന്‍ ബാങ്കിംഗ് മേഖലയുടെ ചരിത്രത്തെ ആധാരമാക്കി പുസ്തകം പുറത്തിറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ബ്ഹറൈന്റെ ബാങ്കിംഗ് ചരിത്രത്തിലെ നാഴികക്കല്ലുകള്‍, പ്രതിസന്ധികള്‍ തുടങ്ങിയവ അടയാളപ്പെടുത്തുന്നതായിരിക്കും പുസ്തകം.

ബാങ്കിംഗ് മേഖലയിലെ സുപ്രധാന നിമിഷങ്ങളിലൂടെ!