കള്ളപ്പണത്തിന് കടിഞ്ഞാണിട്ട് ബഹ്‌റൈന്‍; അറബ് രാജ്യങ്ങളുടെ ‘ബേസല്‍ സൂചിക’യില്‍ ഒന്നാമത്

മനാമ: കള്ളപ്പണത്തിനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പണമൊഴുകുന്നതിന് തടയിട്ട് ബഹ്‌റൈന്‍. അറബ് രാജ്യങ്ങളില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയിടാന്‍ ശക്തമായ നീക്കങ്ങള്‍ നടത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ബഹ്‌റൈന്‍ ഒന്നാമതെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ ‘ബേസല്‍’ (The Basel AML Index) പട്ടികയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കള്ളപ്പണം വെളുപ്പിക്കുന്നതും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പണമൊഴുകുന്നതുമായി തടയിടുന്നതിന് ശക്തമായ നീക്കങ്ങളാണ് സമീപകാലത്ത് ബഹ്‌റൈന്‍ നടത്തിയവരുന്നത്. ബേസല്‍ പട്ടികയില്‍ ഇടംനേടിയത് വലിയ നേട്ടമായി കാണുന്നുവെന്ന് ആഭ്യന്തര മന്ത്രിയും സാമ്പത്തിക. തീവ്രവാദ കുറ്റകൃത്യങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങളെ ഏകോപ്പിക്കുന്ന കമ്മറ്റി തലവനുമായ ജനറല്‍ ശൈഖ് റാഷിദ് ബിന്‍ അബ്ദുള്ള അല്‍ ഖലീഫ വ്യക്തമാക്കി.