മനാമ: ബഹ്റൈനില്‍ ഫോണുകള്‍ വഴി വിവരങ്ങള്‍ ചോര്‍ത്തിയുള്ള ബാങ്ക് തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്നു. റഷ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ സുരക്ഷ സ്ഥാപനമായ കാസ്പെസ്കിയാണ് തട്ടിപ്പ് സംബന്ധിച്ച് വിവര ശേഖരണം നടത്തിയിരിക്കുന്നത്. 2020ന്റെ പകുതി വരെ നടന്നിരിക്കുന്ന ബാങ്ക് തട്ടിപ്പുകളില്‍ 90ശതമാനവും ഫോണ്‍ വഴി വിവരങ്ങള്‍ ചോര്‍ത്തിയാണെന്ന് സര്‍വ്വേ വ്യക്തമാക്കുന്നു.
പ്രവാസികള്‍ ഉള്‍പ്പെടെ ഇത്തരം തട്ടിപ്പുകള്ക്കിരയാവുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. രാവിലെ പതിനൊന്ന മുതല്‍ വൈകീട്ട് ആറ് വരെയുള്ള സമയങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര് തട്ടിപ്പിനിരിയായിരിക്കുന്നത്. ബിസിനസ് മണിക്കൂറുകളില്‍ വരുന്ന ഔദ്യോഗിക കോളാണെന്ന് പലരും തെറ്റിദ്ധരിക്കാന്‍ സാധ്യതയുള്ളതിനാലാണ് ഈ സമയം തട്ടിപ്പ് സംഘങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്നത്.
Also read: ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ്; രണ്ട് ബഹ്റൈന്‍ മലയാളികള്‍ക്ക് നഷ്ടമായത് 1590 ദിനാര്‍
ഫോണുകളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കുകയും ബാങ്ക അക്കൗണ്ട് വിവരങ്ങള്‍ ചോദിക്കുന്ന സന്ദേശങ്ങള്‍ക്കോ കോളുകള്‍ക്കോ മറുപടി നല്‍കാതിരിക്കുകയും ചെയ്താല്‍ ഇത്തരം തട്ടിപ്പുകാരില്‍ നിന്ന് ഒരു പരിധിവരെ രക്ഷനേടാം. ഫോണുകളിലേക്ക് വരുന്ന ഒടിപി അടക്കമുള്ള പിൻനമ്പറുകൾ മറ്റൊരാളുമായി യാതൊരു കാരണവശാലും പങ്കുവെക്കാതിരിക്കുകയും വേണം. വലിയ തുകകൾ സമ്മാനമടിച്ചെന്ന പേരിലാണ് മിക്കവർക്കും തട്ടിപ്പ് ഫോൺ കോളുകൾ വരുന്നത്.
തട്ടിപ്പ് സന്ദേശങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അഴിമതിവിരുദ്ധ, സാമ്പത്തിക, ഇലക്ട്രോണിക് സുരക്ഷാ വിഭാഗം ജനറൽ ഡയറക്ടറേറ്റ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാറുണ്ട്. ബാങ്കുകളും മൊബൈൽ കമ്പനികളും പാസ്വേഡുകളോ ഒ.ടി.പി നമ്പറോ ഫോൺ വിളിച്ച് ചോദിക്കാറില്ല. അത്തരം സന്ദേശങ്ങൾ കണ്ടാൽ പ്രതികരിക്കാതിരിക്കുകയാണ് വേണ്ടത്.ഡിപ്പാർട്മെൻറിെൻറ ഹോട്ട്ലൈൻ നമ്പറായ 992ൽ അറിയിച്ചാൽ തട്ടിപ്പുകാർക്കെതിരെ നടപടിയുണ്ടാകും. 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ് ഇൗ നമ്പർ.
തട്ടിപ്പുകാർക്കെതിരെ മൊബൈൽ കമ്പനികളും ജാഗ്രതാ നിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. പരിചയമില്ലാത്ത ഇൻറർനാഷനൽ കാളുകൾ എടുക്കുകയോ തിരിച്ചുവിളിക്കുകയോ ചെയ്യരുത്, സി.പി.ആർ നമ്പർ, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വിവരങ്ങൾ, രഹസ്യ പിൻ നമ്പറുകൾ തുടങ്ങിയവ ഫോണിലൂടെയോ ടെക്സ്റ്റ് സന്ദേശങ്ങളിലൂടെയോ കൈമാറരുത്, പരിചയമില്ലാത്ത നമ്പറുകളിലേക്ക് മൊബൈൽ റീചാർജ് വൗച്ചർ നമ്പറുകൾ നൽകരുത്, മൊബൈൽ കമ്പനി പ്രതിനിധിയാണെന്ന് പറഞ്ഞ് വാട്സ്ആപ്പിലോ െഎ.എം.ഒയിലോ വിളിച്ചാൽ പ്രതികരിക്കരുത് തുടങ്ങിയവയാണ് ആളുകൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ.സ്പാം മെസേജുകൾ േബ്ലാക്ക് ചെയ്യുകയെന്നതാണ് മറ്റൊരു മുൻകരുതൽ നടപടി. ഇതിനായി മൊബൈൽ കമ്പനികൾ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.