പുലര്‍ച്ചെകളില്‍ മൂടല്‍ മഞ്ഞിന് സാധ്യത; ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

മനാമ: ബഹ്‌റൈനില്‍ പുലര്‍കാലങ്ങളില്‍ മൂടല്‍ മഞ്ഞിന് സാധ്യതയുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒക്‌ടോബര്‍ 25, 26തിയതികളില്‍ പുലര്‍ച്ചെ ചില മേഖലകളില്‍ ശക്തമായ മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടിരുന്നു. രാത്രികാലങ്ങളിലും മൂടല്‍ മഞ്ഞിന് സാധ്യതയുണ്ട്.

നിരത്തില്‍ ഡ്രൈവര്‍മാര്‍ അതീവ ജാഗ്രത പാലിക്കണം. റോഡിലേക്കുള്ള കാഴ്ച്ച വളരെ കുറവായിരിക്കും. തണുപ്പ് കാലം അടുക്കുന്നതോടെ പുലര്‍ച്ചെകളില്‍ മൂടല്‍ മഞ്ഞ് വര്‍ദ്ധിക്കാനാണ് സാധ്യത.