ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 75 ലക്ഷത്തിക്ക്; കഴിഞ്ഞ 24 മണിക്കൂറില്‍ 61,871 പുതിയ കേസുകള്‍, 1033 മരണം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 75 ലക്ഷത്തിലേക്കടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 61,871 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ആകെ രോഗികളുടെ എണ്ണം 74,94,552 ആയി ഉയര്‍ന്നത്. അതേസമയം രാജ്യത്ത് ഇന്നലെ 1033 പേര്‍ മരണപ്പെട്ടു. ഇതോടെ കൊവിഡ് മരണസംഖ്യ 1,14,031 ആയി. 7,83,311 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 72,615 പേര്‍ക്ക് രോഗമുക്തി നേടിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 65,97,210 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തരായത്. അതേസമയം മഹാരാഷ്ട്രയില്‍ പുതിയ 250 മരണവും 10,259 പുതിയ കോവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനമാണ് രോഗികളുടെ എണ്ണത്തിലും രോഗമുക്തരുടെ എണ്ണത്തിലും രാജ്യത്ത് മുന്നില്‍. കര്‍ണ്ണാടകയില്‍ ഇന്നലെ 7,000ത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടില്‍ 4,295, ഡല്‍ഹിയില്‍ 3,259 എന്നിങ്ങനെയാണ് പ്രതിദിന രോഗബാധ കണക്കുകള്‍.

അതേസമയം കേരളത്തില്‍ ഇന്നലെ 9016 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1519, തൃശൂര്‍ 1109, എറണാകുളം 1022, കോഴിക്കോട് 926, തിരുവനന്തപുരം 848, പാലക്കാട് 688, കൊല്ലം 656, ആലപ്പുഴ 629, കണ്ണൂര്‍ 464, കോട്ടയം 411, കാസര്‍ഗോഡ് 280, പത്തനംതിട്ട 203, ഇടുക്കി 140, വയനാട് 121 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.26 പേര്‍ കൂടി സംസ്ഥാനത്ത് മരണപ്പെട്ടതോടെ കൊവിഡ് മരണസംഖ്യ 1139 ആയി ഉയര്‍ന്നു.