bahrainvartha-official-logo
Search
Close this search box.

മുന്‍ ബഹ്‌റൈന്‍ മന്ത്രി അബ്ദുള്‍ നബി അല്‍ ഷോല ഗാന്ധിയെക്കുറിച്ച് എഴുതിയ അറബിക് പുസ്തകത്തിന്റെ ഉര്‍ദു പതിപ്പ് ഐഒസി ചെയർമാൻ സാം പിട്രോഡ പുറത്തിറക്കി

book

മനാമ: മുന്‍ ബഹ്‌റൈന്‍ തൊഴില്‍ സാമൂഹിക ക്ഷേമ മന്ത്രി അബ്ദുള്‍ നബി അല്‍ ഷോല ഗാന്ധിയെക്കുറിച്ച് എഴുതി അറബിക് പുസ്തകത്തിന്റെ ഉര്‍ദു പതിപ്പ് സാം പിട്രോഡ പുറത്തിറക്കി. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ( ഐ.ഒ.സി ) ബഹ്‌റൈന്‍ ചാപ്റ്റര്‍ സംഘടിപ്പിച്ച രാഷ്ട്രപിതാവിന്റെ 151- ജന്മവാര്‍ഷികം ആഘോഷ വേളയിലായിരുന്ന പുസ്തക പ്രകാശനം. ശോഭനമായ ഭാവിയിലേക്കുള്ള ഗാന്ധിയന്‍ പാരമ്പര്യത്തിന്റെയും ആശയങ്ങളുടെയും പ്രാധാന്യം പ്രാസംഗികര്‍ ഊന്നിപ്പറഞ്ഞു. ഐ.ഒ.സി ചെയര്‍മാനും ടെക്‌സാകാറ്റുമായ സാം പിട്രോഡയാണ് ബിനാര്‍ ഉദ്ഘാടനം ചെയ്തത്.

സമാധാനവും സമത്വവും സംബന്ധിച്ച ഗാന്ധിജിയുടെ കാഴ്ചപ്പാടും അഹിംസാ രീതിയും ഇന്ന് ഏറെ പ്രസക്തമാണെന്ന് പ്രഭാഷകര്‍ പറഞ്ഞു . മുമ്പത്തേക്കാള്‍ ഗാന്ധിസം ലോകത്തിന് പ്രസക്തമാണെന്നു മുഖ്യാതിഥിസാം പിട്രോഡ പറഞ്ഞു . മഹാത്മാഗാന്ധിയുടെ 151 -ാം ജന്മദിനം ആഘോഷിക്കുന്ന ഈ വേളയില്‍ ലാളിത്യത്തിന്റെയും സത്യസന്ധതയുടെയും മൂല്യങ്ങള്‍ നാം ഓര്‍മ്മിക്കുന്നത് നല്ലതാണ്. നമുക്കെല്ലാവര്‍ക്കും ഗാന്ധിയന്‍ മൂല്യങ്ങള്‍ അറിയാം, പക്ഷേ അവ പരിശീലിക്കാന്‍ പ്രയാസമാണ്. അദ്ദേഹത്തിന് പ്രധാനപ്പെട്ടത് സത്യവും സമ്പൂര്‍ണ്ണ സമാധാനവുമായിരുന്നു സ്വാതന്ത്ര്യം, നീതി , ജനാധിപത്യം എന്നിവയില്‍ അദ്ദേഹം വിശ്വസിച്ചു . ഈ കാര്യങ്ങളെല്ലാം വളരെ അടിസ്ഥാനപരമാണ് . ഇന്നത്തെ ദൗത്യം നമ്മള്‍ ഓരോരുത്തരും ആത്മ പരിശോധന നടത്താനും ഗാന്ധിയന്‍ മൂല്യങ്ങള്‍ പരിശീലിപ്പിക്കാനും ആയിരിക്കണമെന്നു സാം പിട്രോഡ പറഞ്ഞു.

ഗാന്ധിജയന്തി ദിനം അന്താരാഷ്ട്ര അഹിംസ ദിനമായി ആഘോഷിക്കാന്‍ തീരുമാനിച്ചതു അഹിംസയുടെ തത്വത്തെ ഊട്ടിയുറപ്പിക്കുന്നതായി ബഹ്‌റൈന്റെ മുന്‍ തൊഴില്‍ , സാമൂഹിക കാര്യമന്ത്രി അബ്ദുള്‍നാബി അല്‍പ്പോല പറഞ്ഞു. മാനുഷിക മൂല്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും വേണ്ടി ഗാന്ധിജി വാദിച്ചു ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് പ്രത്യാശയുടെയും പ്രചോദനത്തിന്റെയും ഉറവിടമായി അദ്ദേഹം മാറി. ഈ ലോകത്തിലെ ഏറ്റവും പ്രചോദനാത്മക വ്യക്തികളില്‍ ഒരാളായി മഹാത്മാ ഗാന്ധി തുടരുന്നു . ഇന്നത്തെ ധ്രുവീകരിക്കപ്പെട്ട സമൂഹത്തിലും ഗാന്ധിയുടെ സന്ദേശങ്ങള്‍ ഇന്ന് കൂടുതല്‍ ആവശ്യവും പ്രസക്തവുമാണ്. ഗാന്ധി നമ്മുടെ കാലഘട്ടത്തില്‍ കൂടുതല്‍ പ്രസക്തനാകുന്നു . അദ്ദേഹത്തിന്റെ മൂല്യങ്ങളും ആദര്‍ശങ്ങളും ഉള്‍ക്കൊള്ളാനുള്ള സമയമാണിതെന്നും അബ്ദുള്‍നാബി അല്‍ഷോല പറഞ്ഞു.

മുതിര്‍ന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവായ ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് തന്റെ പ്രസംഗത്തില്‍ മഹാത്മാഗാന്ധിയുടെ ആശയങ്ങള്‍ ഇന്നും എന്നും പ്രസക്തമായിരിക്കുമെന്നു പറഞ്ഞു. ഇന്ത്യക്കാരെ ഒരുമിച്ച് കൊണ്ടുവരാനുള്ള ചുമതല ഗാന്ധിജി ഏറ്റെടുത്തു. അദ്ദേഹം രാജ്യമെമ്പാടും സഞ്ചരിച്ചപ്പോള്‍ ദാരിദ്ര്യം, പട്ടിണി, തൊഴിലില്ലായ്മ, കര്‍ഷകര്‍ക്കുള്ള പ്രശ്‌നങ്ങള്‍, ധാരാളം പോരാട്ടങ്ങള്‍ എന്നിവ അദ്ദേഹം കണ്ടറിഞ്ഞു. സ്വാതന്ത്ര്യം മാത്രമല്ല മറിച്ച് ആളുകള്‍ക്ക് തൊഴില്‍ കണ്ടെത്തുകയും എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കുകയും വേണം. ജനങ്ങളുടെ ജീവിതത്തില്‍ മാറ്റം വരുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു, ഗാന്ധിയുടെ പോരാട്ടമാണ് രാജ്യത്തെ സ്വാതന്ത്ര്യം നേടുന്ന ഘട്ടത്തിലേക്ക് കൊണ്ടുപോയത്. 1947ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചു. ആറുമാസത്തിനുള്ളില്‍ ഗാന്ധി നമ്മെ വിട്ടുപോയി. അദ്ദേഹത്തിന്റെ ദൗത്യം സാധിച്ചു. ഗാന്ധിജിയുടെ സ്ഥാനങ്ങള്‍ സാക്ഷാത്കരിക്കാനുള്ള ചുമതല നമുക്കെല്ലാവര്‍ക്കും ഉണ്ടെന്നും അദേഹം പറഞ്ഞു.

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡന്റ് മുഹമ്മദ് മന്‍സൂര്‍ തന്റെ പ്രസംഗത്തില്‍ മഹാത്മാഗാന്ധിയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തെ അനുസ്മരിച്ചു അദ്ദേഹത്തിന്റെ സത്യവും അഹിംസയും സംബന്ധിച്ച തത്ത്വം ഇന്ത്യയില്‍ മാത്രമായി പരിമിതപ്പെടുന്നില്ല. വാസ്തവത്തില്‍, ലോകം മുഴുവന്‍ ഗാന്ധിജിയെയും അദേഹത്തിന്റെ ആശയങ്ങളെയും ഉപദേശങ്ങളെയും പിന്തുടരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഗാന്ധിജയന്തി ആഘോഷിക്കുമ്പോള്‍ ഗാന്ധിജിയുടെ ചിന്തകളും ആശയങ്ങളും ഇന്നും പ്രസക്തമാണെന്ന് ഐ.ഒ.സി മിഡില്‍ ഈസ്റ്റ് ഇന്‍ചാര്‍ജ് ഡോ. ആരതി കൃഷ്ണ പറഞ്ഞു. ബ്രിട്ടീഷ് ഭരണത്തിനെതിരെ മാത്രമല്ല, സമൂഹത്തിന്റെ തിന്മകള്‍ക്കെതിരെയും പോരാടിയ മഹാനായ നേതാവാണ് മഹാത്മാഗാന്ധിയെന്ന് ഐഒസിയുടെ ചുമതലയുള്ള ഹിമാന്‍ഡു വ്യാസ് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!