‘ലെറ്റ്സ് ഇറ്റാലിയന്‍’ രുചിമേളയുമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്

മനാമ: ‘ലെറ്റ്സ് ഇറ്റാലിയന്‍’ ഭക്ഷ്യമേള ഒരുക്കി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്. ഇന്ന് ആരംഭിക്കുന്ന ഭഷ്യമേള ഒക്ടോബര്‍ 7 വരെ നീണ്ടുനില്‍ക്കും. ബഹ്റൈന്‍ ഇറ്റാലിയന്‍ എംബസിയിലെ വ്യാപാര പ്രോത്സാഹന വിഭാഗമായ ഇറ്റാലിയന്‍ ട്രേഡ് ഏജന്‍സി ലുലു ഹൈപ്പര്‍മാര്‍ക്കറ്റുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഭഷ്യമേളയുടെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് പാസ്ത, പ്രസിദ്ധമായ ഇറ്റാലിയന്‍ പാലുല്‍പന്നങ്ങള്‍, ബിസ്‌ക്കറ്റുകള്‍, അരി, കോഫി, ഒലിവ് എണ്ണ, പഴങ്ങള്‍, പച്ചക്കറികള്‍, ചോക്ലറ്റ്, സോസുകള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ഇറ്റാലിയന്‍ ഉതപന്നങ്ങള്‍ പരിചയപെടുത്തുക എന്നതാണ് പരിപാടിയുടെ ഉദ്ദേശം.

ഇറ്റാലിയന്‍ ഭക്ഷണ വിഭവങ്ങള്‍ക്ക് ബഹ്റൈനില്‍ കൂടുതല്‍ സാധ്യതകളുണ്ടെന്ന് വിശ്വസിക്കുന്നതായി ഇറ്റാലിയന്‍ അംബാസഡര്‍ പൗള അമാദി പറഞ്ഞു. ഗുണമേന്‍മയുള്ള ഇറ്റാലിയന്‍ ഉത്പന്നങ്ങളാണ് ലുലു ഉപഭോക്താക്കള്‍ക്ക് എന്നും നല്‍കിയിട്ടുള്ളത്. ഈ ഭക്ഷ്യമേളയിലൂടെ കൂടുതല്‍ ഇറ്റാലിയന്‍ ഉത്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തുമെന്ന് ലുലു ഗ്രൂപ്പ് ഡയറക്ടര്‍ ജുസെര്‍ രൂപവാല പറഞ്ഞു. നാല് ഘട്ടങ്ങളായാണ് പരിപാടി നടക്കുക. ഒക്ടോബര്‍ മാസത്തിലെ പരിപാടികളാണ് ഇന്ന് ആരംഭിക്കുന്നത്. 2020 ഡിസംബര്‍, 2021 മാര്‍ച്ച്, ജൂണ്‍ എന്നീ മാസങ്ങളിലാണ് പരിപാടിയുടെ ബാക്കി ഘട്ടങ്ങള്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടത്തുക.