bahrainvartha-official-logo
Search
Close this search box.

സമസ്ത ബഹ്‌റൈന്‍ നബിദിന ക്യാപെയ്ന്‍ ഉദ്ഘാടനം ഇന്ന്

samastha

മനാമ: ബഹ്‌റൈന്‍ കേന്ദ്ര കമ്മിറ്റി സംഘടപ്പിക്കുന്ന നബി ദിന കാംപെയ്ന്‍ ഉദ്ഘാടനം ഇന്ന്. രാത്രി 8.00മണിക്ക് (ഇന്ത്യന്‍ സമയം രാത്രി – 10.30) സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങളാണ് ഓണ്‍ലൈനായി കാംപെയ്ന്‍ ഉദ്ഘാടനം ചെയ്യുന്നത്. ”തിരുനബി(സ)ജീവിതം; സമഗ്രം, സമ്പൂര്‍ണ്ണം” എന്ന പ്രമേയത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഒരു മാസം നീണ്ടു നില്‍ക്കുന്ന നബിദിന കാംപെയ്ന്‍്. ചടങ്ങില്‍ പ്രമുഖ ഇസ്ലാം പണ്ഡിതരും, സമസ്ത ബഹ്‌റൈന്‍-കേന്ദ്ര-ഏരിയാ ഭാരവാഹികളും സംബന്ധിക്കും. ഉദ്ഘാടന ശേഷം മൗലിദ് പാരായണമുണ്ടായിരുക്കുന്നതാണ്. തുടര്‍ന്നുള്ള ദിവസങ്ങളിലും രാത്രി 8.30മുതല്‍ ഓണ്‍ലൈനില്‍ മൗലിദ് പാരായണം തുടരും.

മീലാദ് കാംപയിന്റെ ഭാഗമായി കേന്ദ്രത്തിനു പുറമെ വിവിധ ഏരിയാ കമ്മറ്റികള്‍ക്ക് കീഴിലും വൈവിധ്യമാര്‍ന്ന പരിപാടികളാണ് സമസ്ത ആസൂത്രണം ചെയ്തിരിക്കുന്നത്. നബിദിന പരിപാടികള്‍ കൂടുതല്‍ മികവുറ്റതാക്കാനും റസൂല്‍ (സ)യുടെ ജീവിത ചര്യയും സന്ദേശങ്ങളും കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാനുതകുന്നതുമായ പരിപാടികള്‍ ആവിഷ്‌കരിക്കാനും എല്ലാ ഏരിയാ കമ്മറ്റികളോടും ആഹ്വാനം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ഇന്ന് സൂം അപ്ലിക്കേഷനില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനുള്ള ലിങ്ക് –

https://us02web.zoom.us/j/6754019287 . Meeting ID: 675 401 9287.

കൂടാതെ https://www.facebook.com/SamasthaBahrain എന്ന ഫൈസ്ബുക്ക് പേജിലും കാംപയിന്‍ ഉദ്ഘാടനം തത്സമയം ലഭ്യമായിരിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!