bahrainvartha-official-logo
Search
Close this search box.

ബഹ്റൈനിൽ ഇന്നലെ 9936 പേരിൽ നടത്തിയ പരിശോധനയിൽ 130 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, 149 പേർക്ക് രോഗമുക്തി

IMG_20201125_081613_305

മനാമ: ബഹ്റൈനിൽ 130 പേർക്ക് കൂടി പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചു. നവംബർ 24 ന് 24 മണിക്കൂറിനിടെ 9936 പേരിൽ നടത്തിയ പരിശോധനകളിൽ നിന്നാണ് ഇത്രയും പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരിൽ 42 പേർ പ്രവാസി തൊഴിലാളികളാണ്. മറ്റ് 85 പേർക്ക് സമ്പർക്കങ്ങളിലൂടെയും 3 പേർക്ക് യാത്രാ സംബന്ധമായുമാണ് രോഗബാധയേറ്റത്.

അതേ സമയം 149 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 84166 ആയി ഉയർന്നു. 1510 പേരാണ് രാജ്യത്ത് നിലവിൽ കോവിഡ് ബാധിതരായി തുടരുന്നത്. ചികിത്സയിലുള്ളവരിൽ 10 പേരുടെ ആരോഗ്യനില ഗുരുതരമാണ്. ഇന്നലെ മരണപ്പെട്ട ഒരു സ്വദേശി പൗരനടക്കം രാജ്യത്തെ ആകെ മരണ സംഖ്യ 340 ആയി. ആകെ 1993184 പേരെ പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി പുരോഗമിക്കുന്നതിനൊപ്പം കൂടുതൽ പേരിലേക്ക് പരിശോധനകൾ വ്യാപിപ്പിക്കുന്നതും തുടരുകയാണ്. കഴിഞ്ഞ നാലാഴ്ചക്കിടെ കേസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയത് ആശ്വാസ വാർത്തയായി. ഒക്ടോബർ 24 മുതൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് റസ്റ്റോറൻ്റുകളുടെ അകത്ത് ഭക്ഷണം നൽകിത്തുടങ്ങിയിട്ടുണ്ട്. ഒരു സമയം പരമാവധി 30 പേർക്കാണവസരം. നവംബർ 8 മുതൽ പള്ളികളിൽ ളുഹർ നമസ്കാരം കൂടി പുനരാരംഭിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!