ഹല്‍വയില്‍ കഞ്ചാവ്; ബഹ്‌റൈനിലേക്ക് പുറപ്പെടാനിരുന്ന പ്രവാസി നെടുമ്പാശേരിയില്‍ അറസ്റ്റില്‍

കൊച്ചി: ബഹ്‌റൈനിലേക്ക് പുറപ്പെടാനിരുന്ന പ്രവാസി നെടുമ്പാശേരി വിമാനത്താവളത്തില്‍ അറസ്റ്റില്‍. കാസര്‍കോട് സ്വദേശി സുധീഷ് (21) ആണ് അറസ്റ്റിലായിരിക്കുന്നത്. ഇയാളുടെ ബാഗേജില്‍ സൂക്ഷിച്ചിരുന്ന ഹല്‍വയില്‍ നിന്ന് 10ഗ്രാം കഞ്ചാവ് പിടിച്ചെടുത്തതോടെയാണ് അറസ്റ്റുണ്ടായിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം തന്റെ കൈയ്യിലുണ്ടായിരുന്ന ബാഗേജിലെ ഹല്‍വ ബഹ്‌റൈനിലുള്ള കൂട്ടുകാരനു നല്‍കാനായി ബന്ധുക്കള്‍ തന്നു വിട്ടതാണെന്ന് അറസ്റ്റിലായ സുധീഷ് പറയുന്നു. ബഹ്‌റൈനിലുള്ള കൂട്ടുകാരനു നല്‍കാനായി ബന്ധുക്കളാണ് ഹല്‍വ ഏല്‍പ്പിച്ചത്. ഹല്‍വയ്ക്കുള്ളില്‍ കഞ്ചാവ് ഒളിപ്പിച്ചിരുന്നതായി തനിക്ക് അറിയില്ല. സുധീഷ് പറയുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്.