റോയല്‍ മെഡിക്കല്‍ സര്‍വീസ് കമാന്‍ഡര്‍ സിത്രയിലെ ക്വാറന്റീന്‍ സെന്റര്‍ സന്ദര്‍ശിച്ചു

മനാമ: റോയല്‍ മെഡിക്കല്‍ സര്‍വീസ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ പ്രൊഫസര്‍. ശൈഖ് ഖാലിദ് ബിന്‍ അലി അല്‍ ഖലീഫ സിത്രയിലെ ക്വാറന്റീന്‍ സെന്ററില്‍ സന്ദര്‍ശനം നടത്തി. ക്വാറന്റീന്‍ സെന്ററില്‍ സജ്ജീകരിച്ചിരിക്കുന്ന ഐസിയുവിലും കമാന്‍ഡര്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. സെന്ററില്‍ നിയോഗിക്കപ്പെട്ടിട്ടുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ സേവനത്തിന് അദ്ദേഹം നന്ദിയറിയിച്ചു. സെന്ററിന്റെ നടത്തിപ്പിന് നേതൃത്വം വഹിക്കുന്ന ഡോ. നയീഫ് അബ്ദുള്‍ റഹ്മാന്‍ ലൗറിക്ക് പ്രത്യേകം പ്രശംസയറിയിക്കുന്നതായി ശൈഖ് ഖാലിദ് ബിന്‍ അലി അല്‍ ഖലീഫ പറഞ്ഞു.

പ്രധാനമന്ത്രിയും കീരീടവകാശിയുമായ ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ നേതൃത്വത്തില്‍ നടക്കുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുന്നതാണ് സിത്രയിലെ ക്വാറന്റീന്‍ സെന്ററെന്ന് കമാന്‍ഡര്‍ ചൂണ്ടിക്കാണിച്ചു. രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥ സേവനം ഏറെ പ്രശംസയര്‍ഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.