മനാമ: പ്രളയക്കെടുതിയിൽ വീട് നഷ്ട്ടപെട്ട എറണാകുളം ജില്ലയിലെ ചേരാനല്ലൂരിൽ വി കെ എൽ ഗ്രൂപ്പ് നിർമിച്ചു നൽകുന്ന ഏഴു വീടുകളുടെ ശിലാ സ്ഥാപനം ഹൈബി ഈഡൻ എം എൽ എ യുടെ സാന്നിധ്യത്തിൽ വി കെ എൽ ഗ്രൂപ്പ് ചെയർമാൻ വർഗീസ് കുര്യൻ നിർവഹിച്ചു.
ഹൈബി ഈഡൻ എം എൽ എയുടെ മണ്ഡലത്തിലാണ് വീട് പുനർ നിർമിച്ചു നൽകുന്നത്. പ്രളയ ദുരിതാശാസത്തിനായ് വി കെ എൽ ഗ്രൂപ്പ് പത്ത് കോടി ചെലവഴിക്കുമെന്നു ചെയർമാൻ വർഗീസ് കുര്യൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. രണ്ടു കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്കു നൽകുകയും ചെയ്തിരുന്നു. ആറു കോടിയുടെ ദുരിതാശ്വസ പ്രവർത്തനങ്ങൾ കമ്പനി നേരിട്ടാണു ചെയുന്നത്.