ബഹ്റൈനിൽ ഇന്നലെ 10911 പേരിൽ നടത്തിയ പരിശോധനയിൽ 316 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, ആകെ രോഗബാധിതർ 2919 ആയി ഉയർന്നു

മനാമ: ബഹ്റൈനിൽ 316 പേർക്ക് കൂടി പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചു. ജനുവരി 12 ന് 24 മണിക്കൂറിനിടെ 10911 പേരിൽ നടത്തിയ പരിശോധനകളിൽ നിന്നാണ് ഇത്രയും പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരിൽ 126 പേർ പ്രവാസി തൊഴിലാളികളാണ്. മറ്റ് 171 പേർക്ക് സമ്പർക്കങ്ങളിലൂടെയും 19 പേർക്ക് യാത്രാ സംബന്ധമായുമാണ് രോഗബാധയേറ്റത്. ഇതോടെ നിലവിൽ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 2919 ആയി ഉയർന്നിട്ടുണ്ട്. ചികിത്സയിലുള്ളവരിൽ 20 പേരുടെ ആരോഗ്യനില ഗുരുതരമാണ്.

അതേ സമയം 275 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണവും 92920 ആയി ഉയർന്നു. ഇന്നലെ മരണങ്ങളൊന്നും സ്ഥിരീകരിച്ചില്ല. രാജ്യത്തെ ആകെ കോവിഡ് മരണ സംഖ്യ 356 ആയി തുടരുകയാണ്. ആകെ 2497331 പേരെ പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി പുരോഗമിക്കുന്നതിനൊപ്പം കൂടുതൽ പേരിലേക്ക് പരിശോധനകൾ വ്യാപിപ്പിക്കുന്നതും പ്രതിരോധ വാക്സിനേഷനും തുടരുകയാണ്.

ഡിസംബർ 1 മുതൽ ബഹ്റൈനിലെത്തുന്ന യാത്രക്കാർക്കുള്ള കോവിഡ് പരിശോധനാ നിരക്ക് 60 ൽ നിന്നും 40 ദിനാറായി കുറച്ചിട്ടുണ്ട്. ഒക്ടോബർ 24 മുതൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് റസ്റ്റോറൻ്റുകളുടെ അകത്ത് ഭക്ഷണം നൽകിത്തുടങ്ങിയിട്ടുണ്ട്. ഡിസംബർ 6 മുതൽ പള്ളികളിൽ അസർ നമസ്കാരം കൂടി പുനരാരംഭിച്ചിരുന്നു.

ബഹ്റൈനിൽ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കാൻ https://healthalert.gov.bh/en/category/vaccine എന്ന ലിങ്ക് വഴി രെജിസ്റ്റർ ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.