കേരള ബജറ്റ് 2021, ചായക്കോപ്പയിലെ കൊടുങ്കാറ്റ്- ബഷീർ അമ്പലായി

മനാമ: കേരളത്തിലെ ധനകാര്യ മന്ത്രി തോമസ് ഐസക്കിൻ്റെ ഇലക്ഷന് തൊട്ടുമുമ്പുള്ള ബജറ്റ് പ്രഖ്യാപനത്തെ പാവപ്പെട്ട വോട്ടർമാരെ കുപ്പിയിൽ ഇറക്കാനുള്ള കേവലം ഇലക്ഷൻ പ്രചരണ തന്ത്രം മാത്രമാണെന്ന് ഒ ഐ സി സി ഗ്ലോബൽ സെക്രട്ടറി ബഷീർ അമ്പലായി വിലയിരുത്തി.കേരളത്തിൽ ഇതിനു മുമ്പും ഇടതും വലതും മാറി മാറി ഭരിക്കുകയും, പല ബജറ്റുകളും അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആസന്നമായ നിയമസഭാ ഇലക്ഷനു മുമ്പുള്ള ഈ ബജറ്റ് വെറും ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണെന്നും, എൽ ഡി എഫ് സർക്കാരിൻ്റെ തന്നെ പല ബജറ്റുകളേയും വിലയിരുത്തുമ്പോൾ ഈ ബജറ്റിൻ്റെ പൊള്ളത്തരം ബോധ്യപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.