ഫ്രന്റ്സ്‌ സോഷ്യൽ അസോസിയേഷൻ റിപ്പബ്ലിക് ദിന സംഗമം ഇന്ന്

മനാമ: ഇന്ത്യയുടെ 72 ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഫ്രന്റ്സ്‌ സോഷ്യൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന സാമൂഹിക സംഗമം ഇന്ന് രാത്രി എട്ടിന് ഇന്ത്യൻ പാർലമെർറംഗം ഇ.ടി മുഹമ്മദ് ബഷീർ ഉദ്‌ഘാടനം ചെയ്യും. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി നോർബു നെഗി പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കും. സൂം ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെ നടക്കുന്ന പരിപാടിയിൽ ബഹ്‌റൈനിലെ സാമൂഹിക സാസ്കാരിക രംഗത്തെ പ്രമുഖരായ പി.വി രാധാകൃഷ്‌ണ പിള്ള, സുബൈർ കണ്ണൂർ, അസൈനാർ കളത്തിങ്കൽ, ബിനു കുന്നന്താനം, അരുൾദാസ് തോമസ്, ജമാൽ ഇരിങ്ങൽ, ബഷീർ അമ്പലായി, ഷെമിലി പി. ജോൺ, അനസ് റഹീം, സഈദ് റമദാൻ നദ് വി തുടങ്ങിയവർ പങ്കെടുക്കും . കുട്ടികളുടെ വൈവിധ്യമാർന്ന കലാസാംസ്‌കാരിക പരിപാടികളും ഉണ്ടായിരിക്കുമെന്ന് ഫ്രന്റ്സ് ജന: സെക്രട്ടറി എം.എം സുബൈർ അറിയിച്ചു.