bahrainvartha-official-logo
Search
Close this search box.

ദേശീയ ദിന ദീപാലങ്കാരം: ഷിഫ അൽ ജസീറാ മെഡിക്കൽ സെൻ്ററിന് ആദരം

ബഹ്‌റൈന്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് സംഘടിപ്പിച്ച ദീപാലങ്കാര മത്സരത്തില്‍ വിജയിച്ച ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററിനുള്ള മെമന്റോ ക്യാപിറ്റല്‍ ഗവര്‍ണര്‍ ഹിഷാം ബിന്‍ അബ്ദുല്‍ റഹ്മാന്‍ മുഹമ്മദ് അല്‍ ഖലീഫയില്‍ നിന്നും ഷിഫ ഓപ്പറേഷന്‍ മാനേജര്‍ വിക്ടര്‍ പോള്‍ ഏറ്റുവാങ്ങുന്നു. പുരസ്‌കാരത്തിനര്‍മായ ദീപാലങ്കാരം (ഇടത്).

മനാമ: ബഹ്‌റൈന്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് സംഘടിപ്പിച്ച ദീപാലങ്കാര മത്സരത്തില്‍ ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററിന് ആദരം. മികച്ച ദീപാലങ്കാരം ഒരുക്കിയതിനാണ് പുരസ്‌കാരം. ഏഴു നിലകളിലെ ഷിഫ മെഡിക്കല്‍ സെന്റര്‍ കെട്ടിടം ദേശീയ ദിനാഘോഷത്തിനു മുന്നോടിയായി വൈദ്യുത ദീപങ്ങളാല്‍ അലങ്കരിച്ചിരുന്നു. ബഹ്‌റൈന്‍ ദേശീയ പാതകയുടെ നിറത്തോടെയുള്ള അലങ്കാരം വര്‍ണകാഴ്ചകളൊരുക്കി.

ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഹിഷാം ബിന്‍ അബ്ദുല്‍ റഹ്മാന്‍ മുഹമ്മദ് അല്‍ ഖലീഫയില്‍ നിന്നും ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ ഓപ്പറേഷന്‍സ് മാനേജര്‍ വിക്ടര്‍ പോള്‍ മെമന്റോ ഏറ്റുവാങ്ങി.

കഴിഞ്ഞ വര്‍ഷവും ദീപാലങ്കാരമത്സരത്തില്‍ ഷിഫക്ക് പുരസ്‌കാരം ലഭിച്ചിരുന്നു. മികച്ച ചികിത്സയും പരിചരണവുമായി ബഹ്‌റൈന്‍ ആരോഗ്യ മേഖലയില്‍ 17ാം വര്‍ഷത്തിലേക്കു പ്രവേശിക്കുകയാണ് ഷിഫ. ഏഴു നില കെട്ടിടത്തില്‍ മെഡിക്കല്‍ സെന്ററും നേരത്തെയുള്ള കെട്ടിടത്തില്‍ ഡെന്റല്‍പ്രീ എംപ്ലോയ്‌മെന്റ് മെഡിക്കല്‍ സെന്ററും പ്രവര്‍ത്തിക്കുന്നു. കാര്‍ഡിയോളജി, കോസ്‌മെറ്റോളജി, ഓര്‍ത്തോഡോണ്ടിക്‌സ്, പീഡോഡോണ്ടിക്‌സ് തുങ്ങിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ഷിഫയില്‍ ലഭ്യമാണ്. ശിശുരോഗ വിഭാഗത്തിലും ഓര്‍ത്തോപീഡിക് വിഭാഗത്തിലും മൂന്നു വീതം സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെയും റേഡിയോളജി വിഭാഗത്തില്‍ ഒരു കണ്‍സള്‍ട്ടന്റ് അടക്കം മൂന്നു വിദഗ്ധരുടെയും ഗൈനക്കോളജി വിഭാഗത്തില്‍ ഒരു കണ്‍സള്‍ട്ടന്റ് അടക്കം നാലു വിദഗ്ധരുടെ സേവനം ലഭ്യമാണ്. സിടി, മാമോഗ്രാം, എക്കോ-ടിഎംടി പരിശോധനകളും ഷിഫയില്‍ ലഭിക്കും.
കോവിഡ്-19 പരിശോധനയും ഷിഫയില്‍ ലഭ്യമാണ്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!