യുഡിഎഫ് പ്രകടന പത്രികയിലേക്ക് പ്രവാസികൾക്കും മാർഗ്ഗ നിർദ്ദേശങ്ങൾ നൽകാനുള്ള അവസരമൊരുക്കി ഒഐസിസി ബഹ്റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി

മനാമ: നാട്ടുകാരേക്കാൾ നാടിന്റെ ഭാവിയെക്കുറിച്ച് ആശങ്ക പ്രവാസികൾക്കായിരിക്കും. പല സമ്പന്ന രാജ്യങ്ങളുടേയും പുരോഗതിയിൽ ഭാഗമാകുന്നവരാണവർ. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ പ്രകടനപത്രിക തയ്യാറാക്കുമ്പോൾ പ്രവാസികളുടെ അനുഭവസമ്പന്നതയ്ക്കും കാഴ്ചപ്പാടുകൾക്കും ഇടം നൽകുകയാണ് യുഡിഎഫ് എന്ന് ഒഐസിസി കോഴിക്കോട് ജില്ലാ കമ്മറ്റി അഭിപ്രായപ്പെട്ടു.

ബഹ്‌റൈൻ ഒഐസിസി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ യുഡിഎഫ് പ്രകടന പത്രികക്കുള്ള നിർദേശങ്ങളും അഭിപ്രായങ്ങളും പ്രവാസികളിൽ നിന്നും സ്വീകരിക്കാൻ തീരുമാനിച്ചതായി കോഴിക്കോട് ജില്ലാ കമ്മറ്റി അറിയിച്ചു.

പ്രവാസികൾ നാടിന്റെ നട്ടെല്ല് ആണെന്ന് പറഞ്ഞു കൊണ്ട് ഇടതുപക്ഷം അവരിൽ നിന്നും സംഭാവന വാങ്ങുന്നതല്ലാതെ, പ്രവാസികൾക്കായി ldf സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും, കൊറോണ വ്യാപനത്തിന്റെ തുടക്കത്തിൽ തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയ പ്രവാസികളേ പോലും അപമാനിക്കുന്ന രീതിയിൽ ആണ് സർക്കാർ പെരുമാറിയതെന്നും ഒഐസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി നേതൃത്വം പറയുന്നു. പ്രവാസികളോടുള്ള ഈ ദ്രോഹങ്ങൾക്കുള്ള മറുപടിയായിക്കൂടെയാണ് പ്രവാസികളേക്കൂടെ ഭാഗമാക്കി പ്രകടന പത്രിക തയ്യാറാക്കുന്നതെന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കി.

വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പ്രവാസികളുടെ ഉന്നമനത്തിനായി, യുഡിഫ് പ്രകടന പത്രികയിൽ പ്രവാസികളുടെ അഭിപ്രായങ്ങളും രേഖ പെടുത്താൻ ഒഐസിസി കോഴിക്കോട് ജില്ലാ കമ്മറ്റി താഴെ കൊടുത്ത നമ്പറിൽ നിങ്ങൾക്ക് മെസേജ് അയച്ചും ഫോൺ ചെയ്‌തും 20/01/2021 മുതൽ 24/01/2021വരെ നിർദേശങ്ങൾ സ്വീകരിക്കുന്നതാണെന്ന് ജില്ലാ നേതൃത്വം അറിയിച്ചു. അതിനായി ചുമതലപ്പെടുത്തിയരുടെ പേരും നമ്പറും താഴെക്കൊടുക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവെക്കാവുന്നതാണ്.

മുഹമ്മദ് ഷമീം കെ സി.34081717,
ബിജുബാൽ സി കെ.39130953, പ്രദീപ് പി കെ.39910148, രഞ്ജൻ കച്ചേരി 39109183
സുമേഷ് ആനേരി33448086
ജാലിസ് കെ കെ 32367979
സുരേഷ് മണ്ടോടി 38765313
രവി പേരാമ്പ്ര 38215465
ഗിരീഷ് കാളിയത്ത്‌ 36811330
ഫൈസൽ പട്ടാണ്ടി 39363985
അനിൽ 33911874
റിജിത്ത് മൊട്ടപ്പാറ.33911332,
റഷീദ് മുയിപ്പോത്ത് 39367177
ശ്രീജിത്ത്‌ പനായി 38735808