അജിത്ത് കുടുംബ സഹായനിധി കൈമാറി

മനാമ: അർബുദ രോഗം ബാധിച്ച് ഏതാനും മാസങ്ങൾക്ക് മുമ്പ് നാട്ടിൽ വച്ച് മരണപ്പെട്ട ബഹ്റൈൻ പ്രവാസിയും, വടകര വെള്ളികുളങ്ങര സ്വദേശിയും ആയ അജിത്ത് കുമാറിന്റെ (മുത്തു) കുടുംബത്തെ സഹായിക്കാനായി വടകര സഹൃദയവേദി ബഹ്റൈൻ സമാഹരിച്ച തുക കുടുംബത്തിന് കൈമാറി. ഒഞ്ചിയം പഞ്ചായത്ത് പ്രസിഡണ്ട് പി. ശ്രീജിത്തിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ വച്ച് വടകര സഹൃദയ വേദിയുടെ രക്ഷാധികാരി കെ ആർ ചന്ദ്രൻ തുക കൈമാറി. സംഘടനയുടെ സജീവ പ്രവർത്തകരായ എം ശ്രീധരൻ, ദിനേശ് കുറ്റിയിൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.