bahrainvartha-official-logo
Search
Close this search box.

ആലപ്പുഴ പ്രവാസി അസോസിയേഷൻ ഒരു വർഷത്തെ പ്രവർത്തനങ്ങൾക്കുള്ള രൂപരേഖ അംഗീകരിച്ചു

alappuzha

മനാമ: അടുത്ത ഒരുവര്ഷത്തേക്കുള്ള പ്രവർത്തന രൂപരേഖ ആലപ്പുഴ പ്രവാസി അസോസിയേഷൻ വാർഷിക പൊതുയോഗം അംഗീകരിച്ചു. അകാലത്തിൽ നിര്യാണമടഞ്ഞ സംഘടനയുടെ സജീവ പ്രവർത്തകനായിരുന്ന അജീന്ദ്രന്റെ നാമധേയത്തിൽ 2021 ഓഗസ്റ്റ് മാസത്തിൽ സംഗീത റിയാലിറ്റി ഷോ സംഘടിപ്പിക്കും. ഇതിനായുള്ള പ്രവർത്തന രൂപരേഖ തയ്യാറാക്കി ഭരണസമിതിയിൽ അവതരിപ്പുക്കുവാൻ കലാവിഭാഗം സബ്‌കമ്മിറ്റിയെ ചുമതലപ്പെടുത്തി.

പ്രവാസി വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള സെമിനാറുകൾ, ചർച്ച ക്ലാസുകൾ, പ്രഭാഷണങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ, രക്തദാന ക്യാമ്പുകൾ എന്നിവ സംഘടിപ്പിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും തൊഴിൽ പ്രശ്ന പരിഹാരങ്ങൾക്കും മുന്തിയ പരിഗണന നൽകണം എന്നും പ്രവാസികളുടെ പൊതുവായ പ്രശ്നങ്ങളിൽ സജീവമായ ഇടപെടൽ അനിവാര്യമാണെന്നും യോഗം അഭിപ്രായപ്പെട്ടു.

അസോസിയേഷൻ പ്രസിഡന്റ് ബംഗ്ലാവിൽ ഷെരീഫിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ ജനറൽ സെക്രട്ടറി ജോർജ് അമ്പലപ്പുഴ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രെഷറർ അനിൽ കായംകുളം കഴിഞ്ഞ വർഷത്തെ വരവുചെലവ് കണക്ക് അവതരിപ്പിച്ചു. വാർഷിക റിപ്പോർട്ടും കണക്കും യോഗം അംഗീകരിച്ചു. സംഘടനയുടെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങളിൽ യോഗം സംതൃപ്തി രേഖപ്പെടുത്തി. രാജേഷ് മാവേലിക്കര, മഹേഷ് മുല്ലക്കൽ, അജ്മൽ കായംകുളം, ലാലു മുതുകുളം, സന്തോഷ്പിള്ള എന്നിവരെ ഭരണസമിതിയിൽ ഉൾപ്പെടുത്തി.

വൈസ് പ്രസിഡന്റുമാരായ ഹാരിസ് വണ്ടാനം, സജി കലവൂർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ജയലാൽ ചിങ്ങോലി എന്നിവർ പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു. വീഡിയോ കോൺഫറൻസ് വഴി കൂടിയ യോഗത്തിൽ അനീഷ് മാളികമുക്ക് സ്വാഗതവും ശ്രീജിത്ത് ആലപ്പുഴ കൃതജ്ഞതയും രേഖപ്പെടുത്തി.

സുധി.എം.എസ്, ഗോപകുമാർ ചെങ്ങന്നൂർ, പീസസ് സാമുവൽ, നജിഷ് ജോയ്, ശ്രീകുമാർ മാവേലിക്കര, സുനി ജോൺ എന്നിവരുടെ നേതൃത്വത്തിൽ വിവിധ സബ്‌കമ്മിറ്റികൾക്കു വാർഷിക പൊതുയോഗം രൂപം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!