കോവിഡ് 19 മുൻകരുതൽ നടപടികളോട് നിരന്തരമായ പ്രതിബദ്ധതവേണമെന്ന് ഡോ. ലത്തീഫ മുഹമ്മദ് അൽ ജെമ

മനാമ: കൊറോണ വൈറസ് ലഘൂകരിക്കുന്നതിന് മുൻകരുതൽ നടപടികൾ ജാഗ്രതയോടെ പ്രയോഗിക്കേണ്ടതിന്റെ ആവശ്യകത അടിവരയിട്ട് ഫാമിലി മെഡിസിൻ കൺസൾട്ടന്റ് ഡോ. ലത്തീഫ മുഹമ്മദ് അൽ ജെമ. വാക്സിനേഷനുശേഷം ശരീരത്തിന് വൈറസിനെ പ്രതിരോധിക്കാനുള്ള കഴിവ് ഒരോ വ്യക്തിയിലും വ്യത്യാസപ്പെട്ടിരിക്കും. അതിനാൽ, വൈറസ് പടരാതിരിക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ അപകടവും അതിവേഗം പടരുന്നതിനെക്കുറിച്ചുള്ള മുന്നറിയിപ്പും അവർ നൽകി.

മാസ്ക് ധരിക്കുക, കൈകഴുകുക, വൈറസ് കുറയുന്നതുവരെ സാമൂഹിക അകലം പാലിക്കുക തുടങ്ങിയ മുൻകരുതൽ നടപടികൾ തുടരേണ്ടതിന്റെ പ്രാധാന്യവും ഡോക്ടർ ഊന്നിപ്പറഞ്ഞു. പ്രായമായവർക്കും കുട്ടികൾക്കും അണുബാധ സാധ്യതയുള്ളതിനാൽ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിൽ ഇവർ അലസതയോ അലംഭാവമോ കാണിക്കരുതെന്ന് അവർ ആവശ്യപ്പെട്ടു. വിട്ടുമാറാത്ത രോഗങ്ങളുള്ളവരും ഗർഭിണികളായ സ്ത്രീകളും കുട്ടികളും ഒരു വീടിനുള്ളിൽ പോലും ബന്ധപ്പെടുമ്പോൾ ജാഗ്രത പാലിക്കണമെന്നും ഒത്തുചേരലുകളിൽ നിന്ന് വിട്ടുനിൽക്കാണമെന്നും അവർ ആവശ്യപ്പെട്ടു. നടപടികളോട് പൂർണമായും പ്രതിജ്ഞാബദ്ധരാകാണം, കൊറോണ വൈറസിനെ നേരിടുന്നതിനുള്ള ദേശീയ ടാസ്‌ക്ഫോഴ്‌സിന്റെ നിർദ്ദേശങ്ങൾ പാലിക്കണാമെന്നും അവർ പറഞ്ഞു.

വ്യക്തിക്കും കുടുംബത്തിനും സാമൂഹിക ചുറ്റുപാടുകളുടെയും സംരക്ഷണത്തിനായി COVID-19 വാക്സിൻ എടുക്കുന്നതിന്റെ പ്രാധാന്യം ഡോ. അൽ ജെമ സൂചിപ്പിച്ചു. രോഗബാധയുടെ തീവ്രത കുറയ്ക്കുന്നതിന് വാക്സിനുകൾ സുരക്ഷിതവും ഫലപ്രദവുമാണെന്ന് അവർ ഓർമ്മിപ്പിച്ചു. ബഹ്‌റൈനിൽ ഇതുവരെ 2,81,425 പേർക്ക് വാക്സിൻ കുത്തിവയ്പ് നൽകിയതായി ഡോക്ടർ അറിയിച്ചു. മുൻകരുതൽ നടപടികൾ തുടരണമെന്നും നൽകിയ നിർദ്ദേശങ്ങൾ പാലിക്കണമെന്നും എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ 444 എന്ന നമ്പറിൽ വിളിക്കണമെന്നും അവർ പറഞ്ഞു.