യു എ ഇ സന്ദർശനം പൂർത്തിയാക്കി ഹമദ് രാജാവ് ബഹ്റൈനിലെത്തി

മനാമ: ഹിസ് മജസ്റ്റി രാജാവ് ഹമീദ് ബിൻ ഈസ അൽ ഖലീഫ യുണൈറ്റഡ് അറബ് എമിറേറ്റ്സ് സന്ദർശനം പൂർത്തിയാക്കി ബഹ്റൈനിൽ തിരികെയെത്തി. സന്ദർശന വേളയിൽ യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി ക്രൗൺ പ്രിൻസും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. യുഎഇ ഉപരാഷ്ട്രപതിയുമായും അബുദാബി കിരീടാവകാശിയുമായും ഇരു രാജ്യങ്ങളും അവരുടെ പൗരൻമാരും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെക്കുറിച്ച് ചർച്ച നടത്തി. ഹ്രസ്വ സന്ദർശനാനന്തരം മടങ്ങിയെത്തിയ ഹിസ് മജസ്റ്റി കിംഗ് ഹമദിനെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ സ്വാഗതം ചെയ്തു.