മനാമ: ഒമാനിൽ നടന്ന നാലാമത് അൽ ബഷെയർ ഫെസ്റ്റിവലിൽ ബഹ്റൈൻ ഒട്ടകങ്ങൾ നേടിയ തകർപ്പൻ വിജയങ്ങൾ ഹിസ് മജസ്റ്റി രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്കും ഹിസ് റോയൽ ഹൈനസ് രാജകുമാരനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയ്ക്കും സമർപ്പിക്കുന്നതായി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ. ബഹ്റൈനിൽ പൈതൃക കായിക വിനോദങ്ങൾക്ക് നൽകുന്ന പിന്തുണയുടെ വ്യാപ്തിയെ ഇത് പ്രതിഫലിപ്പിക്കുന്നതായും ബഹ്റൈനികളുടെ സാംസ്കാരിക പാരമ്പര്യം ശക്തിപ്പെടുത്തുന്നതിന് ഇത് സഹായിക്കുന്നുവെന്നും ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
പൈതൃക കായിക വിനോദങ്ങൾ ഉൾപ്പെടുന്ന ഗൾഫ് മത്സരങ്ങളിൽ പങ്കെടുക്കാനും വിവിധ തലങ്ങളിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനും രാജ്യം പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേളയുടെ സംഘാടകരെ അഭിനന്ദിച്ച ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് അടുത്ത പതിപ്പുകൾ കൂടുതൽ വിജയിക്കാൻ ആശംസിച്ചു.