bahrainvartha-official-logo
Search
Close this search box.

പ്രവാസികള്‍ക്കുള്ള ആര്‍ടി-പിസിആര്‍ പരിശോധന സൗജന്യമാക്കിയ നടപടി അഭിനന്ദനീയം; ബഹ്‌റൈൻ ഇടതുപക്ഷ കൂട്ടയ്മ

IMG-20210224-WA0112

മനാമ: കേരളത്തിലെ വിമാനത്താവളങ്ങളില്‍ പ്രവാസികള്‍ക്കുള്ള ആര്‍ടി-പിസിആര്‍ പരിശോധന സൗജന്യമാക്കിയ സംസ്ഥാന സര്‍ക്കാറിന്റെ നടപടിയെ ബഹ്‌റൈനിലെ ഇടതുപക്ഷ കൂട്ടായ്മ ആയ ഒന്നാണ് കേരളം ഒന്നാമതാണ് കേരളം സ്വാഗതം ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ നാട്ടില്‍ വരുന്ന പ്രവാസികളോട് സ്വന്തം നിലയില്‍ ടെസ്റ്റ് നടത്തണമെന്ന് പ്രഖ്യാപിച്ച ക്രൂരതയ്ക്ക് എതിരെ സംസ്ഥാന സര്‍ക്കാര്‍ കാണിച്ച ഈ നീതി എല്ലാ പ്രവാസികളും സന്തോഷത്തോടെ നെഞ്ചേറ്റുകയാണ്. പ്രതിസന്ധിയിലും പ്രയാസത്തിലും കഴിയുന്ന പ്രവാസികെള ചേര്‍ത്ത് പിടിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തതെന്നും പ്രവാസികള്‍ക്കൊപ്പം നിന്ന്് അവരുടെ പ്രശ്‌നങ്ങള്‍ക്ക് എന്നും പരിഹാരം കണ്ടെത്തിയ സര്‍ക്കാറാണ് എല്‍ഡിഎഫ് സർക്കാരെന്നും കൂട്ടായ്മ അഭിപ്രായപ്പെട്ടു.

കേരള പ്രവാസി ക്ഷേമനിധി ബോർഡ് മുഖാന്തരം നൂറ്റി അൻപതോളം സൗജന്യ ആംബുലൻസ് സർവീസ് ബഹ്‌റൈൻ പ്രവാസികൾക്ക് മാത്രം ആയി ഉപയോഗപ്പെടുത്തുവാൻ കഴിഞ്ഞിട്ടുണ്ട് . നൂറ്റി ഇരുപതോളം ബഹ്‌റൈൻ പ്രവാസികൾക്ക് നോർക്കയുടെ സ്വാന്ത്വനം ഫണ്ട് ലഭ്യമായി .ക്ഷേമനിധി പ്രവർത്തനം വ്യാപിപ്പിച്ചു നിരവധി പ്രവാസികളെ അതിൽ അംഗങ്ങൾ ആക്കി . ലോകകേരള സഭ , നോർക്ക , പ്രവാസി ക്ഷേമനിധിബോർഡ് എന്നിവയുടെ ഫലപ്രദമായ പ്രവർത്തനം ആണ് ഈ കാലയളവിൽ ഉണ്ടായതു .
മലയാളം മിഷൻ ആഭിമുഖ്യത്തിൽ ആയിരക്കണക്കിന് കുട്ടികൾ ആണ് ഭാഷാപഠനം നടത്തുന്നത് .
അതിനായി നിരവധി സെന്ററുകൾ ബഹ്‌റൈനിലും പ്രവർത്തിക്കുന്നു . മുഖ്യമന്ത്രി വിളിച്ചുചേർത്ത പ്രവാസി പ്രതിനിധികളുടെ യോഗത്തിൽ ടെസ്റ്റ് സൗജന്യം ആക്കുന്നത് ഉൾപ്പടെയുള്ള നിരവധി ആവശ്യങ്ങൾ ബഹ്‌റൈൻ ഇടതുപക്ഷ കൂട്ടയ്മ ഉന്നയിച്ചിരുന്നു .

പ്രവാസികൾ ഈ സർക്കാരിന്റെ തുടര്ഭരണം ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നവർ ആണ് . ‘ഉറപ്പാണ് എൽഡിഎഫ്’ ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം എന്നെ മുദ്രാവാഖ്യങ്ങൾ ആണ് എൽ ഡി എഫ് ഇക്കുറി ഉയർത്തുന്നത് . അതുസാക്ഷത്കരിക്കാൻ ഉള്ള പരിശ്രമത്തിൽ എല്ലാ പ്രവാസികളും അണിചേരുവാൻ കൂട്ടായ്മ കൺവീനർ സുബൈർ കണ്ണൂർ അഭ്യർത്ഥിച്ചു . ഇടതുപക്ഷ സാംസ്‌കാരിക പ്രവാസി സംഘടനകളുടെ നേതാക്കൾ ആയ മൊയ്‌ദീൻ കുട്ടി പുളിക്കൽ ,റഫീക്ക് അബ്ദുള്ള ,കാസിം നന്തി ,ഫൈസൽ എഫ് എം ,പി ശ്രീജിത്ത് , ലിവിൻ കുമാർ , കെ എം സതീഷ് . ഡി സലിം എന്നിവർ യോഗത്തിൽ പങ്കെടുത്തു . ജില്ലാ – അസംബ്ലി നിയോജക മണ്ഡല അടിസ്ഥാനത്തിൽ പ്രവാസി കൂട്ടായ്മകൾ രൂപീകരിച്ചു പ്രവർത്തനം ശക്തിപ്പെടുത്തുവാനും തീരുമാനിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!