ലോകത്തിൻ്റെ രുചി ഭേദങ്ങൾ ലുലു ഹൈപ്പർ മാർക്കറ്റിൽ നിന്നും ആസ്വദിക്കാം; ഫുഡ്ഫെസ്റ്റ് ഫെബ്രുവരി 24 മുതൽ മാർച്ച് 6 വരെ

മനാമ: ലോകമെമ്പാടുമുള്ള വ്യത്യസ്തങ്ങളായ രുചി ഭേദങ്ങൾ ആസ്വദിക്കാൻ അവസരമൊരുക്കി ലുലു ഹൈപ്പർ മാർക്കറ്റ്. ഫെബ്രുവരി 24 മുതൽ മാർച്ച് 6 വരെ നടത്തുന്ന ഭക്ഷ്യമേളയിലേക്ക് ഉപഭോക്താക്കളെ ക്ഷണിച്ചു. ലോകമെമ്പാടുമുള്ള രുചികരമായ ഭക്ഷണങ്ങൾ, എയർ ഫ്രൈയറുകൾ ബേക്ക്‌വെയറുകൾ തുടങ്ങിയ അടുക്കള ഉപകരണങ്ങൾ എന്നിവ ഭക്ഷ്യമേളയുടെ ഭാഗമാണ്.

ആകർഷകമായ ബിഗ് ബാംഗ് ഓഫറുകളും ദിവസേനയുള്ളതും പ്രത്യേക ഓഫറുകളും ഉപഭോക്താകൾക്ക് നൽകുന്നുണ്ട്. ഭക്ഷ്യമേളയുടെ കാലയളവിൽ 5 ബഹ്റൈൻ ദിനാർ ചെലവഴിച്ചാൽ ലുലു നടത്തുന്ന ഇ-റാഫിൾ നറുക്കെടുപ്പിൽ പങ്ക്ടുക്കാനവസമൊരുങ്ങും.160 ഭാഗ്യശാലികൾക്ക് നറക്കെടുപ്പിലൂടെ 11,000 ബഹ്റൈൻ ദിനാറിൻ്റെ ജാക്ക്പോട്ട് വിജയം നേടാൻ കഴിയും.

ആരോഗ്യകരമായ ഭക്ഷണത്തിനായുള്ള പുതിയ അവബോധമാണ് ഹൈപ്പർമാർക്കറ്റ് മുന്നോട്ടുവയ്ക്കുന്നത്. പഞ്ചസാരയില്ലാത്ത പഴം ജ്യൂസ്, വിവിധതരം മൾട്ടി-ഗ്രെയിൻ ബ്രെഡുകൾ, ജൈവ ഭക്ഷണ ചേരുവകൾ, കുറഞ്ഞ പഞ്ചസാരയുള്ള പ്രത്യക ഐസ്ക്രീമുകൾ ദിവസം ശരിയായി ആരംഭിക്കുന്നതിനുള്ള പ്രഭാതഭക്ഷണ വൈവിധ്യങ്ങൾ എന്നിവ ഭക്ഷ്യമേളയുടെ സവിശേഷതകളാണ്. ബിരിയാണിയുടെയും അരിയുടെയും കറികളുടെയും കടൽ വിഭവങ്ങളുടെയും കേക്കിൻ്റെയും പ്രത്യക മേളകൾ ഉണ്ടാകും. ഫെബ്രുവരി 25ന് വാങ്ങുന്ന ഓരോ 10 കിലോ ബസ്‌മതി അരിക്കുമൊപ്പം സൗജന്യമായി ബിരിയാണിയും ലഭിക്കും.