വിലക്കിഴിവിനൊപ്പം 50% ക്യാഷ് ബാക്ക് ഓഫറുകളുമായി നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ മെഗാ ക്ലിയറൻസ് വിൽപന മാർച്ച് 13 വരെ

മനാമ: വിലക്കിഴിവിനൊപ്പം 50% ക്യാഷ് ബാക്ക് ഓഫറുകളുമായി ബഹ്റൈനിലെ നെസ്റ്റോ ഹൈപ്പർ മാർക്കറ്റുകളിൽ മെഗാ ക്ലിയറൻസ് വിൽപന മേളക്ക് തുടക്കമായി. ഫെബ്രുവരി 22 ന് ആരംഭിച്ച മേള മാർച്ച് 13 വരെ തുടരും. ഓരോ 5 ദിനാറിൻ്റെ സാധനങ്ങൾ വാങ്ങുമ്പോഴും 2.500 ദിനാറിന്റെ ഷോപ്പിങ്ങ് വൗച്ചർ ലഭിക്കും. മാർച്ച് 17 വരെ ഈ വൗച്ചർ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് വാങ്ങാവുന്നതാണ്. ഫൂട് വെയർ, ഗാർമെൻറ്സ്, ജ്വല്ലറി, വാച്ചുകൾ, ലേഡീസ് ബാഗ് എന്നിവയിലെല്ലാം ഓഫറുകൾ ലഭ്യമാകും. ഒരു കുടുംബത്തിന് ആവശ്യമായതെല്ലാം ഒരു കുടക്കിഴിൽ ലഭിക്കുമെന്നതാണ് നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ പ്രത്യേകത. ബഹ്റൈനിലെ എല്ലാ നെസ്റ്റോ സൂപ്പർ -ഹൈപ്പർ മാർക്കറ്റുകളിലും ഓഫറുകൾ ലഭ്യമാകും. ഓഫറുകൾക്കും വിവരങ്ങൾക്കുമായി ‘നെസ്റ്റോ ബഹ്റൈൻ’ സോഷ്യൽ മീഡിയ പേജുകൾ സന്ദർശിക്കുകയോ +973 321 322 85 എന്ന വാട്സ്ആപ്പ് നമ്പറിൽ Add me എന്ന സന്ദേശം അയക്കുകയോ ചെയ്യാവുന്നതാണ്.