നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ടര്‍പട്ടികയിലെ ക്രമക്കേടിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അതൃപ്തി, ബിഹാര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ കേരളത്തിലേക്ക് അയച്ചു

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടികയിലെ ക്രമക്കേടില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അതൃപ്തി. ഇതേത്തുടർന്ന് ബിഹാര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ കേരളത്തിലേക്ക് അയച്ചു. ബിഹാര്‍ സിഇഒ എച്ച്.ആര്‍. ശ്രീനിവാസയും ഐടി വിദഗ്ധരുടെ സംഘവുമാണ് കേരളത്തിലെത്തിയത്. ഇരട്ടവോട്ടുമായി ബന്ധപ്പെട്ട് കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്നാണ് സൂചന. നാല് ലക്ഷത്തിലധികം ഇരട്ടവോട്ടുകളുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തില്‍ പരിശോധനകള്‍ നടത്തും. ഐടി സംഘം ഇരട്ടവോട്ടിൽ കൂടുതൽ വിദഗ്ധ പരിശോധന നടത്തും. പ്രതിപക്ഷ നേതാവിന് കൃത്യമായ വിവരങ്ങള്‍ എവിടെനിന്ന് ലഭിച്ചുവെന്ന ത്തിലടക്കം പരിശോധനയുണ്ടാകും.