റമദാനിലെ പരമ്പരാഗത കാനോൻ ഫയറിന് ഇന്ന് തുടക്കം

മനാമ: റമദാൻ മാസത്തിൽ ദിനേനെ വ്രതാരംഭ- നോമ്പുതുറ സമയങ്ങളിലുള്ള പരമ്പരാഗത പീരങ്കി വെടിക്ക് ഇന്ന് തുടക്കമാവും. രാജ്യത്തിന്റെ 4 സ്ഥലങ്ങളിൽ കാനോൻ ഫയർ നടത്തുവാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ അറിയിച്ചു. അവന്യൂസ് ബഹ്റൈൻ, മുഹറഖിലെ അറാദ് ഫോർട്ട്‌ തുടങ്ങിയ സ്ഥലങ്ങളിലാണ് സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ പോലെ തന്നെ ,മാസ്ക് ധരിക്കുക,സാമൂഹിക അകലം പാലിക്കുക , കോവിഡ് നിയമങ്ങൾ പാലിക്കുക തുടങ്ങിയവ ശ്രദ്ധിച്ചുകൊണ്ട് ജനങ്ങൾക്ക് കാനോൺ ഫയറിൽ പങ്കെടുക്കാൻ സാധിക്കും എന്ന് അധികൃതർ അറിയിച്ചു. ബഹ്‌റൈൻ ടെലിവിഷൻ ചാനലുകൾ വഴിയും ചടങ്ങുകൾ കാണാൻ സാധിക്കും.