പ്രഫ. കെ.എ. സിദ്ദീഖ്​ ഹസ​ൻറെ നിര്യാണത്തിൽ അനുശോചിച്ച്​ ബഹ്‌റൈൻ പ്രവാസി സമൂഹവും

മനാമ: ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി മു​ൻ അ​ഖി​ലേ​ന്ത്യ ഉ​പാ​ധ്യ​ക്ഷ​നും കേ​ര​ള മു​ൻ അ​മീ​റു​മാ​യ പ്ര​ഫ. കെ.​എ. സി​ദ്ദീ​ഖ്​ ഹ​സ​െൻറ നി​ര്യാ​ണ​ത്തി​ൽ ബ​ഹ്​​റൈ​നി​ലെ പ്ര​വാ​സി സ​മൂ​ഹം അ​നു​ശോ​ചി​ച്ചു. ബ​ഹ്​​റൈ​നു​മാ​യി അ​ടു​ത്ത​ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്ന അ​ദ്ദേ​ഹം സ്വ​ദേ​ശി​ക​ൾ​ക്കും പ​രി​ചി​ത​നാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​െൻറ നി​ര്യാ​ണം ക​ന​ത്ത ന​ഷ്​​ട​മാ​ണെ​ന്ന്​ ​വി​വി​ധ സം​ഘ​ട​ന​ക​ളും കൂ​ട്ടാ​യ്​​മ​ക​ളും അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട ഇ​ന്ത്യ​യി​ലെ പി​ന്നാ​ക്ക ജ​ന​വി​ഭാ​ഗ​ത്തി​െൻറ ഉ​ന്ന​മ​ന​ത്തി​നു​വേ​ണ്ടി പ്ര​ത്യേ​കി​ച്ച് ഉ​ത്ത​രേ​ന്ത്യ​യി​ലെ പാ​വ​പ്പെ​ട്ട​വ​ർ​ക്കു​വേ​ണ്ടി വി​ഷ​ൻ 2026 രൂ​പ​വ​ത്​​ക​രി​ക്കു​ക​യും അ​നേ​കം പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ക​യും ചെ​യ്​​ത വ്യക്തിയാണ് സിദ്ധിഖ് ഹസനെന്ന് ഫ്ര​ൻ​ഡ്​​സ്​ സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ അനുസ്മരിച്ചു.
ത​െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ​ല​ത​വ​ണ ബ​ഹ്‌​റൈ​ൻ സ​ന്ദ​ർ​ശി​ച്ച അ​ദ്ദേ​ഹം നി​ര​വ​ധി സ്വ​ദേ​ശി പ​ണ്ഡി​ത​രും വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​രു​മാ​യി ആ​ത്മ​ബ​ന്ധം പു​ല​ർ​ത്തി​യ വ്യ​ക്തി​കൂ​ടി​യാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​െൻറ ജീ​വി​ത​വും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പു​തു​ത​ല​മു​റ​ക്ക് മാ​തൃ​ക​യാ​ണെ​ന്നും ഫ്ര​ൻ​ഡ്​​സ്​ സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ ജ​മാ​ൽ ഇ​രി​ങ്ങ​ൽ, സെ​ക്ര​ട്ട​റി എം.​എം. സു​ബൈ​ർ എ​ന്നി​വ​ർ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

ഇ​സ്​​ലാ​മി​ക പ്ര​ബോ​ധ​ന രം​ഗ​ത്തും ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ലും മാ​തൃ​ക​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി സ​ജീ​വ സാ​ന്നി​ധ്യ​മാ​യ സി​ദ്ദീ​ഖ് ഹ​സ​െൻറ വി​യോ​ഗം തീ​രാ​ന​ഷ്​​ട​മാ​ണെ​ന്ന് കെഎംസിസി ബഹ്‌റൈൻ സം​സ്ഥാ​ന ആ​ക്​​ടി​ങ്​ പ്ര​സി​ഡ​ൻ​റ്​ ശം​സു​ദ്ദീ​ൻ വെ​ള്ളി​ക്കു​ള​ങ്ങ​ര, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സൈ​നാ​ർ ക​ള​ത്തി​ങ്ക​ൽ എ​ന്നി​വ​ർ അ​നു​ശോ​ച​ന കു​റി​പ്പി​ൽ പ​റ​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​െൻറ കു​ടും​ബ​ത്തി​െൻറ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും അ​ദ്ദേ​ഹ​ത്തി​നു​വേ​ണ്ടി പ്രാ​ർ​ഥി​ക്ക​ണ​മെ​ന്നും നേ​താ​ക്ക​ൾ അ​ഭ്യ​ർ​ഥി​ച്ചു.

ഇ​ന്ത്യ​യി​ലെ സാ​മൂ​ഹി​ക, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ പി​ന്നാ​ക്കം നി​ല്‍ക്കു​ന്ന ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ പു​രോ​ഗ​മ​ന​ത്തി​നാ​യി അ​ഹോ​രാ​ത്രം പ്ര​വ​ർ​ത്തി​ച്ച അ​ദ്ദേ​ഹം, എ​ഴു​ത്തു​കാ​ര​ൻ, ഇ​സ്‌​ലാ​മി​ക പ​ണ്ഡി​ത​ന്‍, വാ​ഗ്മി, സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​ന്‍ എ​ന്നീ നി​ല​ക​ളി​ൽ പ​ക​രം വെ​ക്കാ​നാ​വാ​ത്ത വ്യ​ക്തി​ത്വ​ത്തി​ന് ഉ​ട​മ​യാ​യി​രു​ന്നു എന്ന് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ബഹ്‌റൈൻ അനുസ്മരിച്ചു. സി​ദ്ദീ​ഖ്​ ഹ​സ​െൻറ വി​യോ​ഗം പാ​ർ​ശ്വ​വ​ത്​​കൃ​ത വി​ഭാ​ഗ​ങ്ങ​ൾ​ക്ക് നി​ക​ത്താ​നാ​വാ​ത്ത ന​ഷ്‌​ട​മാ​ണ്. അ​ദ്ദേ​ഹ​ത്തി​െൻറ കു​ടും​ബ​ത്തി​െൻറ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യി ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം കേ​ര​ള ഘ​ട​കം പ്ര​സി​ഡ​ൻ​റ്​ അ​ലി അ​ക്ബ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഫീ​ഖ് അ​ബ്ബാ​സ് എ​ന്നി​വ​ർ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ അ​റി​യി​ച്ചു.