ഇന്ത്യയിൽ കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ 72330 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 72330 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗവ്യാപനം. 24 മണിക്കൂറിനിടെ 43183 പേര്‍ക്കാണ് മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചത്.

സാമ്പത്തിക നഗരമായ മുംബൈയില്‍ 8646 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. മഹാരാഷ്ട്രയില്‍ 249 പേരാണ് കോവിഡ് രോഗം മൂലം മരണപ്പെട്ടത്. ദില്ലിയിലും കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ യോഗം വിളിച്ചു.