മനാമ: ഐ.സി.എഫ്.റമളാൻ ക്യാമ്പയിനിൻ്റെ സൽമാബാദ് സെൻട്രൽ തല പ്രഖ്യാപന സംഗമം ‘അഹ് ലൻ റമളാൻ ‘ ഇന്ന് (വെള്ളി) രാത്രി 8 മണിക്ക് ഓൺലൈൻ വഴി നടക്കും. റമളാൻ ഒന്ന് മുതൽ മുപ്പത് വരെ നീണ്ടു നിൽക്കുന്ന ക്യാമ്പയിനിൻ്റെ ഭാഗമായി ക്ലാസുകൾ, ആത്മീയ- പ്രഭാഷണ സദസ്സുകൾ, റിലീഫ് പ്രവർത്തനങ്ങൾ എന്നീ നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
ഐ.സി.എഫ്. സെൻട്രൽ പ്രസിഡണ്ട് നിസാമുദ്ധീൻ ഹിശാമി ക്യാമ്പയിൻ പ്രഖ്യാപനം നിർവ്വഹിക്കുന്ന സംഗമത്തിൽ അബ്ദുറഹീം സഖാഫി വരവൂർ സന്ദേശ പ്രഭാഷണം നടത്തും. ഹംസ ഖാലിദ് സഖാഫി, നവാസ് ഹിശാമി പാവണ്ടൂർ, ഉമർഹാജി സംബന്ധിക്കും. ഇത് സംബന്ധമായി ചേർന്ന യോഗത്തിൽ ഷഫീഖ് മുസ്ല്യാർ , ഷാജഹാൻ കെ.ബി, റഹീം താനൂർ, അബ്ദുള്ള രണ്ടത്താണി, ഫൈസൽ ചെറുവണ്ണൂർ, ഇസ്ഹാഖ് എന്നിവർ സംബന്ധിച്ചു.