bahrainvartha-official-logo
Search
Close this search box.

പരിശുദ്ധ മാസത്തിൽ ടാസ്ക് ഫോഴ്സ് നിർദ്ദേശങ്ങൾ പൂർണമായും പാലിക്കാൻ അഭ്യർത്ഥിച്ച് ആരോഗ്യമന്ത്രി

0001-19780571662_20210415_040811_0000

മനാമ: അറബ് ഇസ്ലാമിക രാജ്യങ്ങൾക്ക്  വിശുദ്ധ റംസാൻ മാസത്തിന്റെ ആശംസകൾ നേർന്ന് ആരോഗ്യമന്ത്രി ഫഈഖ ബിൻത് സായിദ് അൽ സലേഹ്.  രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫയെയും കിരീടാവകാശിയും പ്രധാന മന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയെയും അഭിനന്ദിച്ചു കൊണ്ടാണ് മന്ത്രി ആശംസകൾ നേർന്നത് .

കോവിഡ്-19 നെ നേരിടുന്നതിനുള്ള ദേശീയ മെഡിക്കൽ ടാസ്‌ക്ഫോഴ്സ് പുറപ്പെടുവിച്ച തീരുമാനങ്ങളും നിർദ്ദേശങ്ങളും പൂർണമായി പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഒത്തുചേരലുകൾ ഒഴിവാക്കണമെന്നും പൊതു സ്ഥലത്ത് റമദാൻ വിരുന്നുകൾ നടത്തരുതെന്നും തെരുവുകളിൽ ഇഫ്താർ ഭക്ഷണവിതരണം പാടില്ലെന്നും,  മന്ത്രി പറഞ്ഞു. സക്കാത്ത് കർമങ്ങൾക്കായി ഇലക്ടോണിക് പ്ലാറ്റ്ഫോമുകൾ ഉപയോഗപ്പെടുത്താനും അവർ അഭ്യർത്ഥിച്ചു.

വിശുദ്ധ റമദാൻ മാസത്തിൽ പരിശോധന ശക്തമാക്കുമെന്നും നിർബന്ധിത നടപടികൾ ലംഘിക്കുന്നവർക്ക് നിയമനടപടി നേരിടേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!