ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് പ്രതിദിന കേസുകളില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,736 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതുവരെ റിപ്പോർട്ട് ചെയ്ത ഏറ്റവും വലിയ കോവിഡ് പ്രതിദിന കേസാണിത്. ചത്തീസ്ഗഢ്, ഡല്‍ഹി, കര്‍ണാടക,മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ കോവിഡ് കേസുകളുള്ളത്. മഹാരാഷ്ട്രയില്‍ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ 55,000 പേര്‍ക്കും ഡല്‍ഹിയില്‍ 5100 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 630 പേര് രോഗബാധയെ തുടര്‍ന്ന് മരിച്ചിട്ടുണ്ട്. 59,856 പേര് രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,28,01,785 ആയി ഉയര്‍ന്നു. 1,17,92,135 പേര് രോഗമുക്തി നേടി. നിലവില്‍ 8,43,473 പേരാണ് ചികിത്സയിലുള്ളത്. ആകെ മരണസംഖ്യ 1,66,177 ആയി ഉയര്‍ന്നു. 8,70,77,474 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ വാക്സിന് നല്‍കിയത്. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൂടുതല്‍ സംസ്ഥാനങ്ങള്‍ കര്‍ശന നിയന്ത്രണത്തിലേക്ക് നീങ്ങുമെന്നാണ് സൂചനകള്‍.