bahrainvartha-official-logo
Search
Close this search box.

റമദാന് മുന്നോടിയായി മാർക്കറ്റുകളിൽ കർശന പരിശോധന

MOIC

മനാമ: റ​മ​ദാ​ൻ മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ളു​െ​ട ല​ഭ്യ​ത​യും ന്യാ​യ​വി​ല​യും ഉ​റ​പ്പു​വ​രു​ത്താ​ൻ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റു​ക​ളി​ലെ പ​രി​ശോ​ധ​ന ശ​ക്​​ത​മാ​ക്കി. വ്യ​വ​സാ​യ, വാ​ണി​ജ്യ, വി​നോ​ദ സ​ഞ്ചാ​ര മ​ന്ത്രാ​ല​യ​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ൽ ശ​നി​യാ​ഴ്​​ച മ​നാ​മ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. കാ​പി​റ്റ​ൽ മു​നി​സി​പ്പാ​ലി​റ്റി, ബ​ഹ്​​റൈ​ൻ ചേം​ബ​ർ ഒാ​ഫ്​ കോ​മേ​ഴ്​​സ്​ ആ​ൻ​ഡ്​ ഇ​ൻ​ഡ​സ്​​ട്രി എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രു​ന്നു പ​രി​ശോ​ധ​ന. പ​ച്ച​ക്ക​റി​ക​ൾ, പ​ഴ​ങ്ങ​ൾ, മാം​സം, മ​ത്സ്യം തു​ട​ങ്ങി​യ​വ​യു​ടെ വി​ൽ​പ​ന ​ശാ​ല​ക​ൾ സം​ഘം സ​ന്ദ​ർ​ശി​ച്ചു.

സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റു​ക​ളു​ടെ പൊ​തു അ​വ​സ്​​ഥ വി​ല​യി​രു​ത്തു​ക, ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പ്​ വ​രു​ത്തു​ക, റ​മ​ദാ​നി​ൽ വി​ല​ക്ക​യ​റ്റം ത​ട​യു​ക എ​ന്നി​വ​യാ​യി​രു​ന്നു സ​ന്ദ​ർ​ശ​ന​ത്തി​െൻറ ല​ക്ഷ്യം.മ​ന്ത്രാ​ല​യ​ത്തി​ലെ ഇ​ൻ​സ്​​െ​പ​ക്​​ഷ​ൻ വി​ഭാ​ഗ​ത്തി​ലെ ഉ​ദ്യോ​ഗ​സ്​​ഥ​ർ എ​ല്ലാ ദി​വ​സ​വും സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ൽ രാ​വി​ലെ മു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന്​ അ​സി. അ​ണ്ട​ർ സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ അ​സീ​സ്​ അ​ൽ അ​ഷ്​​റ​ഫ്​ പ​റ​ഞ്ഞു. അ​വ​ശ്യ വ​സ്​​തു​ക്ക​ളു​ടെ വി​ല​ക്ക​യ​റ്റം ത​ട​യു​ന്ന​തി​നു​ള്ള എ​ല്ലാ ന​ട​പ​ടി​ക​ളും അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്കും.

മാ​ർ​ക്ക​റ്റി​ലെ വ്യാ​പാ​രി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ബ​ഹ്​​റൈ​ൻ ചേം​ബ​ർ പ്ര​തി​നി​ധി​ക​ളു​മാ​യി മ​ന്ത്രാ​ല​യം ഉ​ദ്യോ​സ്​​ഥ​ർ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. റ​മ​ദാ​നി​ലേ​ക്കാ​വ​ശ്യ​മാ​യ ത​യാ​റെ​ടു​പ്പു​ക​ൾ വ്യാ​പാ​രി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി ചേം​ബ​ർ പ്ര​തി​നി​ധി​ക​ൾ വ്യ​ക്​​ത​മാ​ക്കി. അ​വ​ശ്യ വ​സ്​​തു​ക്ക​ൾ നേ​ര​ത്തെ​ത​ന്നെ ഇ​റ​ക്കു​മ​തി ചെ​യ്​​ത്​ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്.റ​മ​ദാ​നി​ലേ​ക്ക്​ മാ​ത്ര​മ​ല്ല, തു​ട​ർ​ന്നു​ള്ള മാ​സ​ങ്ങ​ളി​ലേ​ക്കും ആ​വ​ശ്യ​മാ​യ ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ൾ ല​ഭ്യ​മാ​ണെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!