bahrainvartha-official-logo
Search
Close this search box.

കലാ വൈഭവം പ്രകടമാക്കൂ, സമ്മാനങ്ങൾ നേടൂ: ടാലന്റ് കോണ്ടസ്റ്റുമായി എൻ ഇ സി റെമിറ്റ്

NEC REMIT

മനാമ: പ്രമുഖ ഓൺലൈൻ മണി എക്സ്ചേഞ്ച് സ്ഥാപനമായ എൻ‌ ഇ സി റെമിറ്റ് ‘ടാലന്റ് കോൺടെസ്റ്റ്’ സംഘടിപ്പിക്കുന്നു. കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘാടകർ പരിപാടി സംഘടിപ്പിക്കുന്നത്. 2 മിനിറ്റിൽ കൂടാത്ത നിങ്ങളുടെ കഴിവ് പ്രകടമാക്കുന്ന വീഡിയോ 1 3 3 1 1 2 2 1 എന്ന നമ്പറിൽ ഏപ്രിൽ 19 നു മുൻപായി വാട്സാപ്പിലൂടെ അയച്ചു കൊടുക്കുന്നവർക്ക് മത്സരത്തിൽ പങ്കാളികളാവാം. ബഹ്‌റൈനിൽ ഉള്ളവർക്ക് മാത്രമാവും അവസരം.

അയക്കുന്ന വീഡിയോകളിൽ നിന്നും തെരഞ്ഞെടുക്കുന്ന മികച്ച 50 വീഡിയോകൾ 2021 ഏപ്രിൽ 20 മുതൽ ഏപ്രിൽ 22 വരെ എൻ‌ ഇ സി റെമിറ്റ് ഫേസ്ബുക് പേജിൽ പോസ്റ്റുചെയ്യും. പേജിൽ‌ പോസ്റ്റുചെയ്‌ത വീഡിയോകൾക്ക് ലഭിക്കുന്ന ലൈക്കുകളുടെ അടിസ്ഥാനത്തിലാണ് വിജയികളെ തിരഞ്ഞെടുക്കുക. 1000 ഡോളർ 500 ഡോളർ 250 ഡോളർ എന്നീ ക്യാഷ് പ്രൈസുകൾ ആണ് വിജയികൾക്ക് ആയി നൽകുന്നത്. വിജയികളെ 2021 മെയ് 5 ന് പ്രഖ്യാപിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!