bahrainvartha-official-logo
Search
Close this search box.

കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടിയുമായി ആഭ്യന്തര മന്ത്രാലയം

POLICE

മനാമ: കോ​വി​ഡ്​ മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ൾ എ​ല്ലാ​വ​രും പാ​ലി​ക്കു​ന്നു​വെ​ന്ന്​ ഉ​റ​പ്പാ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ന്ന്​ പ​ബ്ലി​ക്​ സെ​ക്യൂ​രി​റ്റി മേ​ധാ​വി ല​ഫ്. ജ​ന​റ​ൽ താ​രി​ഖ്​ ബി​ൻ ഹ​സ​ൻ അ​ൽ ഹ​സ​ൻ പ​റ​ഞ്ഞു. വ്യാ​പാ​ര​സ്​​ഥാ​പ​ന​ങ്ങ​ളി​ലും റ​സ്​​റ്റാ​റ​ൻ​റു​ക​ളി​ലും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. പൊ​തു​സ്​​ഥ​ല​ങ്ങ​ളി​ൽ മാ​സ്​​ക്​ ധ​രി​ക്കാ​തി​രി​ക്കു​ക, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തി​രി​ക്കു​ക തു​ട​ങ്ങി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​ന്​ എ​ല്ലാ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും പൊ​ലീ​സ്​ അ​ധി​കാ​രി​ക​ൾ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നു​ണ്ട്. മാ​സ്​​ക്​ ധ​രി​ക്കാ​ത്ത​തി​ന്​ ഇ​തു​വ​രെ 66,714 പേ​ർ​ക്കെ​തി​രെ​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന്​ 8786 പേ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചു.

ത​ട​വു​കാ​ർ​ക്കി​ട​യി​ൽ കോ​വി​ഡ്​ വ്യാ​പ​നം ത​ട​യു​ന്ന​തി​ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച്​ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്കു​ന്നു​ണ്ട്. പു​ന​ര​ധി​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ൽ പു​തു​താ​യി എ​ത്തു​ന്ന​വ​ർ​ക്ക്​ ക്വാ​റ​ൻ​റീ​ൻ നി​ർ​ബ​ന്ധ​മാ​ക്കി. സി​വി​ൽ ഡി​ഫ​ൻ​സു​മാ​യി സ​ഹ​ക​രി​ച്ച്​ അ​ണു​ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പു​രോ​ഗ​മി​ക്കു​ന്നു. ര​ജി​സ്​​റ്റ​ർ ചെ​യ്​​ത എ​ല്ലാ ത​ട​വു​കാ​ർ​ക്കും ഇ​തി​ന​കം വാ​ക്​​സി​ൻ ന​ൽ​കി​ക്ക​ഴി​ഞ്ഞു. ബ​ദ​ൽ ശി​ക്ഷാ​ന​ട​പ​ടി​ക​ൾ​ക്ക്​ അ​ർ​ഹ​രാ​യ ത​ട​വു​കാ​രു​ടെ പു​തി​യ പ​ട്ടി​ക ത​യാ​റാ​ക്കി വ​രു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ട​വു​കാ​രു​ടെ സ്​​ഥി​തി​യെ​ക്കു​റി​ച്ചും കു​ടും​ബാം​ഗ​ങ്ങ​ളെ​ക്കു​റി​ച്ചും തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന ത​ര​ത്തി​ൽ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തി​നെ​തി​രെ അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. ദേ​ശ​വി​രു​ദ്ധ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!